കോഴിക്കോട് ലോഡ്ജിൽ യുവാവിന് വെടിയേറ്റു. കോഴിക്കോട് പേരാപേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്.
ഉടൻ തന്നെ യുവാവിനെ ആശുപത്രയിൽ എത്തിച്ചു. സ്വകാര്യ ആശുപത്രിയിലേക്ക് ആദ്യം കൊണ്ട് പോയെങ്കിലും സ്ഥിതി വഷളായതോടെ ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ എന്‍സികെ ടൂറിസ്റ്റ് ഹോമിലാണ് യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെയാണ് ലോഡ്ജിലെ മുറിയില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. യുവാവ് സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം.