വിവാഹ മണ്ഡപത്തിൽ വധുവിന്‍റെ വെടിപൊട്ടിക്കൽ; മകളിലേക്ക് വധു കാഞ്ചിവലിച്ചത് നാലുതവണ; വരനൊപ്പം ഇരിക്കുന്ന യുവതിക്ക് തോക്ക് നൽകിയത്…

 

ല​ക്നോ: ജീവിതത്തിന്‍റെ തുടക്കം തന്നെ കല്ലുകടിയോ? വരനൊപ്പം വിവാഹ മണ്ഡപത്തിൽ ഇരിക്കുന്നതിനിടെ വധുവിന്‍റെ വക വെടിക്കെട്ട് പ്രകടനം.

എല്ലാവരേയും ഞെട്ടിച്ചായിരുന്നു വി​വാ​ഹ​ത്തി​നി​ടെ യുവതി വെ​ടി​യു​തി​ർ​ത്തത്. ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചു. യു​പി​യി​ലെ ഹ​ത്ര​സ് ജി​ല്ല​യി​ലു​ള്ള സ​ലം​പു​രി​ലാ​ണ് സം​ഭ​വം.

വ​ധു​വ​ര​ൻ​മാ​ർ സ്റ്റേ​ജി​ലി​രി​ക്കു​ന്പോ​ൾ തൊ​ട്ട​ടു​ത്തു നി​ൽ​ക്കു​ന്ന ആ​ൾ വ​ധു​വി​ന്‍റെ കൈ​യി​ലേ​ക്കു തോ​ക്ക് ന​ൽ​കു​കയായിരുന്നു. 

തു​ട​ർ​ന്നാ​ണു തോ​ക്ക് മു​ക​ളി​ലേ​ക്കു​യ​ർ​ത്തി വ​ധു നാ​ല് ത​വ​ണ വെ​ടി​യു​തി​ർ​ത്തത്. വെടിപൊട്ടുമ്പോൾ നിശബ്ദനായി ഇരിക്കുന്ന വരനേയും  വീഡിയോയിൽ കാണാം. ചിത്രം വ്യാപകമായി  പ്ര​ച​രി​ച്ച​തോ​ടെ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.


Related posts

Leave a Comment