മെക്സിക്കോ സിറ്റി: ഐഎസ്എസ്എഫ് ഷൂട്ടിംഗ് ലോകകപ്പിൽ ഇന്ത്യയുടെ ഷഹ്സാർ റിസ്വിക്കു ലോക റിക്കാർഡോടെ സ്വർണം. ജിത്തു റായ്, മെഹുലി ഘോഷ് എന്നിവർക്ക് വെങ്കലം. ഐഎസ്എസ്എഫ് ലോകകപ്പ് അരങ്ങേറ്റം റിക്കാർഡ് നേട്ടത്തോടെ റിസ്വി മനോഹരമാക്കി.
ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ റിസ്വി 10 മീറ്റർ എയർ പിസ്റ്റളിൽ 242.3 പോയിന്റിന്റെ പുതിയ ലോക റിക്കാർഡാണ് സ്ഥാപിച്ചിരിക്കുന്നത്. ജിത്തു റായ് 219 പോയിന്റുമായി വെങ്കലം നേടി. വനിതകളുടെ സീനിയർ ലോകകപ്പിൽ അരങ്ങേറ്റം കുറിച്ച മെഹൂലി 10 മീറ്റർ എയർ റൈഫിളിൽ 228.4 പോയിന്റുമായാണ് വെങ്കലം നേടിയത്.