അധ്യാപകന്റെ കാലിന് വെടിയുതിർത്തനിന് ശേഷം തങ്ങൾ ഗുണ്ടാസംഘങ്ങളെന്ന് മുദ്രകുത്തി വീഡിയോ റെക്കോർഡ് ചെയ്ത് രണ്ട് വിദ്യാർഥികൾ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം.
39 തവണ വെടിയുതിർക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയ വീഡിയോ വൈറലായിട്ടുണ്ട്. സംഭവത്തിൽ സുമിത് എന്ന അധ്യാപകൻ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച നടന്ന സംഭവത്തിൽ വിദ്യാർഥികളെ അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ആറ് മാസത്തിന് ശേഷം ടീച്ചറെ വീണ്ടും വെടിവെച്ച് വീഴ്ത്താൻ തങ്ങൾ മടങ്ങിയെത്തുമെന്ന് ഇവർ പറഞ്ഞു.
“ആറ് മാസത്തിന് ശേഷം ഞാൻ തിരിച്ചെത്തും, എനിക്ക് അവനെ 40 തവണ വെടിവയ്ക്കണം, 39 എണ്ണം അവശേഷിക്കുന്നു,” അറസ്റ്റിലായ കുട്ടികൾ വീഡിയോയിൽ പറയുന്നതിങ്ങനെയാണ്.
പുഷ്പ, ഭൗകാൽ തുടങ്ങിയ ഗുണ്ടാ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ വർഷം ഡൽഹിയിൽ നടന്ന കൊലപാതക കേസിൽ മൂന്ന് കുട്ടികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാൻ പോലും ഇവർ ശ്രമിച്ചിരുന്നു.