കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ അവ്യക്തത. കടകള്‍ ഏഴരയ്ക്ക് തന്നെ അടയ്ക്കണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ പ്രഖ്യാപിച്ചത്.
എന്നാല്‍ ചീഫ് സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവില്‍ ഒന്‍പത് വരെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതിയുണ്ടെന്നും ഏഴരയ്ക്ക് കടകള്‍ അടച്ചുപൂട്ടില്ലെന്നും വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി രാജു അപ്സര രാഷ്ട്ര ദീപികയോട് പറഞ്ഞു.
‘വാളെടുത്തവന്‍ എല്ലാം രാജാവ് ’എന്ന നിലയിലുള്ള പ്രസ്താവനകളാണ് സോഷ്യല്‍ മീഡിയയില്‍ വരുന്നതെന്നും കച്ചവടക്കാര്‍ ഇത് കണ്ട് തെറ്റിദ്ധരിക്കരുതെന്നും സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ പ്രസ്താവനയില്‍ അറിയിച്ചു.
ശനിയും ഞായറും സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി ആണ്.
അല്ലാതെ കച്ചവടസ്ഥാപനങ്ങള്‍ക്ക് അല്ല. ചെറിയ കടകള്‍ രാത്രി ഒന്‍പതു വരെ തുറക്കാവുന്നതാണെന്നും നസറുദ്ദീന്‍ പ്രസ്താവനയില്‍ അറിയിച്ചു.
റംസാന് കാലം വിപണിയെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ കച്ചവടം ലഭിക്കുന്ന സമയമാണ്. കോഴിക്കോട്, മലപ്പുറം ഉള്‍പ്പെടെ വടക്കന്‍ മലബാറിലെല്ലാം കൂടുതല്‍ വില്‍പ്പന നടക്കുന്ന സമയമാണ്.
ഈ സമയത്ത് വ്യാപാര സ്ഥാപനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിലൂടെ തിരക്ക് വര്‍ധിക്കുന്നതല്ലാതെ രോഗം തടയാന്‍ സഹായകമല്ല.
അശാസ്ത്രീയമായ രീതിയിലാണ് മുഖ്യമന്ത്രി നിയന്ത്രണം ഏര്‍പ്പെടുത്തിയെന്നും രാജു അപ്സര പറഞ്ഞു.
തെരഞ്ഞെടുപ്പ് ദിവസം ഓരോ മണിക്കൂര്‍ വര്‍ധിപ്പിച്ചിരുന്നു. തിരക്ക് കുറയാനും രോഗവ്യാപനം തടയാനും ഇതുവഴി സാധിക്കും.
എന്നാല്‍ കടകളുടെ പ്രവര്‍ത്തന സമയം കുറച്ചാല്‍ പകല്‍ സമയം സ്ഥാപനത്തില്‍ കൂടുതല്‍ പേര് ഒരുമിച്ചെത്താനും രോഗവ്യാപനത്തിനും കാരണമാവും.
തിരക്ക് വര്‍ധിപ്പിക്കാത്ത വിധത്തില്‍ സമയം നീട്ടുകൊടുക്കുകയാണ് വേണ്ടത്. സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിച്ച നിലപാടില്‍ മാറ്റം വരുത്തണം.
വ്യാപാരികളെ സംബന്ധിച്ച് ഇത് നിലനില്‍പ്പിന്റെ പ്രശ്നമാണ്. കേസെടുത്താലും പിഴയടപ്പിച്ചാലും മുന്നോട്ടു പോവേണ്ട സ്ഥിതിയാണ് കച്ചവടക്കാര്ക്കുള്ളതെന്നും രാജു അപസ്ര വ്യക്തമാക്കി.
അതേസമയം 7.30 ന് കടയടച്ചു വീട്ടില്‍ പോകുന്നതില്‍ ആര്‍ക്കും പ്രയാസമുണ്ടെന്ന് തോന്നുന്നില്ലെന്നാണ് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയത്.
സംസ്ഥാനത്ത് നാളെയും മറ്റന്നാളും അവശ്യ സര്‍വീസുകള്‍ മാത്രമേ അനുവദിക്കൂ.
ഭക്ഷണ സാധനങ്ങള്‍, പച്ചക്കറി, പഴം, മത്സ്യം, മാംസം തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ മാത്രമേ നാളെ തുറക്കാന്‍ അനുമതിയുള്ളൂ.
ഫോട്ടലുകൾക്ക് തുറക്കാമെങ്കിലും പാർസൽ സർവീസും ഹോം ഡെലിവറിയുമാണ് അനുവ ദിച്ചിരിക്കുന്നത്.
എന്നാല്‍ മിക്ക കടകളും തുറന്നുപ്രവര്‍ത്തിക്കുമെന്ന സൂചനയാണ് വ്യാപാരികള്‍ നല്‍കുന്നത്.