എത്ര വിചിത്രമായ ആചാരങ്ങള്‍ എന്നായിരിക്കും ഇപ്പോള്‍ നിങ്ങള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്. കാരണം അത്രയ്ക്ക് വിചിത്രമായ കാര്യമാണ് അഫ്ഗാനിസ്ഥാനില്‍ അരങ്ങേറിയത്. സംഭവം ഇതാണ്:
ഭര്‍ത്താവിനെക്കൂടാതെ 30 കാരിയായ യുവതി പുറത്ത് ഷോപ്പിംഗിന് പോയി. യുവതിയുടെ ഭര്‍ത്താവ് ഇറാനിലായതിനാലാണ് ഒറ്റയ്ക്ക് ഷോപ്പിംഗിന് പോകേണ്ടി വന്നത്. ഇതുകണ്ടെത്തിയ താലിബാന്റെ നിയന്ത്രണത്തിലുള്ള സര്-ഇ-പോള്‍ പ്രവിശ്യയിലെ ലാത്തി വില്ലേജിലുള്ള മതഭീകരര്‍ യുവതിയ്ക്ക് ക്രൂരമായ ശിക്ഷ വിധിക്കുകയായിരുന്നു. യുവതിയുടെ തലവെട്ടുകയാണ് ഇവര്‍ ചെയ്തത്.
താലിബാന്റെ നിയമപ്രകാരം യുവതികള്‍ ബന്ധുക്കളായ പുരുഷന് ഒപ്പമല്ലാതെ പുറത്തിറങ്ങുന്നതുപോലും കുറ്റകരമാണ്. സ്ത്രീകള്‍ക്ക് ജോലി ചെയ്യുന്നതിനും വിദ്യാഭ്യാസം നേടുന്നതിനും ഇവിടെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ബുര്‍ഖ ധരിക്കണമെന്ന് ഇവരെ നിര്‍ബന്ധിക്കുകയും ചെയ്യുന്നു.
എന്നാല്‍ തങ്ങള്‍ ഇത് ചെയ്തെന്ന് താലിബാന് സമ്മതിച്ചിട്ടില്ല. തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നാണ് താലിബാന് വ്യക്തമാക്കിയിരിക്കുന്നത്.