എന്തെങ്കിലും ഇഷ്ടപ്പെടുന്നതും അതിന് അടിമപ്പെടുന്നതും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. ആളുകൾ എന്തെങ്കിലും കാര്യത്തെ ഇഷ്ടപ്പെടുമ്പോൾ അവർ അത് ആവർത്തിച്ച് ചെയ്യാൻ ആഗ്രഹിക്കുന്നു. പക്ഷേ അത് ഒരു ആസക്തിയാകുമ്പോൾ അവർക്ക് സ്വയം നിർത്താൻ കഴിയില്ല. ആസക്തി എങ്ങനെയുള്ളത് ആണെങ്കിലും അത് ഹാനികരമാണ്.
ഒരു റെഡ്ഡിറ്റ് ഉപയോക്താവ് അടുത്തിടെ അവരുടെ അത്തരമൊരു ആസക്തിയെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഈ യുവതിക്ക് ഷോപ്പിംഗിനോടാണ് അഡിക്ഷൻ. ആവശ്യത്തിന് പണമില്ലെങ്കിലും സാധനങ്ങൾ വാങ്ങാതിക്കാൻ തനിക്ക് കഴിയില്ലെന്ന് അവർ പറഞ്ഞു. രസകരമെന്നു പറയട്ടെ, അവൾക്ക് ആവശ്യമില്ലാത്ത ഇനങ്ങൾ ഓർഡർ ചെയ്യുകയും ആ തുറക്കാത്ത പെട്ടികൾ കൊണ്ട് വീട് നിറയുകയും ചെയ്യുന്നു.
ഒരിക്കൽ ഷോപ്പിംഗിന് പോയാൽ നിർത്താൻ കഴിയില്ലെന്ന് യുവതി വെളിപ്പെടുത്തി. വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഷൂസ് എന്നിവയും മറ്റും വാങ്ങാറുണ്ടെന്നും തന്റെ വീടിന് ചുറ്റും തുറക്കാത്ത നിരവധി പെട്ടികൾ ഉപേക്ഷിക്കാറുണ്ടെന്നും അവർ പറഞ്ഞു.
തന്റെ ഈ അഡിക്ഷൻ സാമ്പത്തികവും മാനസികവുമായി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുവെന്ന് 19 കാരിയായ യുവതി സമ്മതിക്കുന്നു. ഇതൊക്കെയാണെങ്കിലും അവൾക്ക് സ്വയം തടയാൻ കഴിയില്ല. പക്ഷേ അത് അവളുടെ നിയന്ത്രണത്തിന് അതീതമാണ്.