മുംബൈ താനെയിൽ ഷോപ്പിംഗ് മാളിൽ പുലിയിറങ്ങി. താനെയിലെ കോറം മാളിലാണ് പുലി എത്തിയതായുള്ള സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്. പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും പുലിയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടങ്ങി.
ബുധനാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് പുലി മാളിനുള്ളിൽ കടന്നതെന്നാണ് ജീവനക്കാർ നൽകുന്ന വിവരം. മാളിൽ പുലി കയറിയെന്ന വാർത്ത പരന്നതോടെ ആളുകൾ ഇവിടേക്കു വരാതായിരിക്കുകയാണെന്നും ജീവനക്കാർ പറഞ്ഞു.