ഷൊ​ര്‍​ണൂ​ർ അ​പ​ക​ടം: കാ​ണാ​താ​യ ല​ക്ഷ്മ​ണി​നാ​യു​ള്ള തെ​ര​ച്ചി​ൽ ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും

പാ​ല​ക്കാ​ട്: ഷൊ​ര്‍​ണൂ​രി​ൽ മൂ​ന്ന് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ള്‍ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ണാ​താ​യ ഒ​രാ​ള്‍​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഇ​ന്ന് പു​ന​രാ​രം​ഭി​ക്കും. ട്രെ​യി​ൻ ത​ട്ടി ഭാ​ര​ത​പു​ഴ​യി​ൽ വീ​ണു​വെ​ന്ന് സം​ശ​യി​ക്ക​പ്പെ​ടു​ന്ന സേ​ലം സ്വ​ദേ​ശി​യാ​യ ല​ക്ഷ്മ​ണ​ൻ (48) നെ ​ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് ഇ​ന്നും തെ​ര​ച്ചി​ൽ തു​ട​രു​ന്ന​ത്.

ഷൊ​ർ​ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം കൊ​ച്ചി​ൻ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​നാ​യി​രു​ന്നു അ​പ​ക​ടം. റെ​യി​ൽ​വേ ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളും സേ​ലം അ​യോ​ധ്യ​പ​ട്ട​ണം സ്വ​ദേ​ശി​ക​ളു​മാ​യ ല​ക്ഷ്മ​ണ​ൻ (60), ഭാ​ര്യ വ​ള്ളി (55), അ​യോ​ധ്യ​പ​ട്ട​ണം സ്വ​ദേ​ശി​യാ​യ റാ​ണി (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് ന​ട​ക്കും.

റാ​ണി​യു​ടെ ഭ​ര്‍​ത്താ​വ് ല​ക്ഷ്മ​ണ​ൻ (48)നെ​യാ​ണ് ക​ണ്ടെ​ത്താ​നു​ള്ള​ത്. അ​തേ​സ​മ​യം മ​രി​ച്ച റാ​ണി​യും വ​ള്ളി​യും സ​ഹോ​ദ​രി​മാ​രാ​ണ്.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റു​വ​രെ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. പു​ഴ​യി​ൽ അ​ടി​യൊ​ഴു​ക്ക് ശ​ക്ത​മാ​യ​തോ​ടെ​യാ​ണ് തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ച്ച​തെ​ന്ന് ഫ​യ​ര്‍​ഫോ​ഴ്സ് അ​റി​യി​ച്ചു.

Related posts

Leave a Comment