എനിക്ക് സണ്ണി ലിയോണിനെപ്പോലെ പോണ്‍ താരമാവണം! സ്വന്തം മകള്‍ ഇങ്ങനെയൊരാഗ്രഹം പ്രകടിപ്പിച്ചാല്‍ മാതാപിതാക്കളുടെ പ്രതികരണം എപ്രകാരമായിരിക്കും; രാം ഗോപാല്‍ വര്‍മ്മയുടെ ആദ്യ ഹ്രസ്വചിത്രം വൈറലാവുന്നു

jtyസണ്ണി ലിയോണ്‍ പോണ്‍ സിനിമകളിലെ സൂപ്പര്‍ താരമാണ്. ബോളിവുഡ് സൂപ്പര്‍ താരങ്ങള്‍ പോലും സണ്ണിയെ ബഹുമാനത്തോടെ മാത്രമേ നോക്കിക്കാണുകയുണ്ടായിട്ടുള്ളൂ. അങ്ങനെ തന്നെ പോണ്‍താരങ്ങളെ കാണേണ്ട ആവശ്യകതയേപ്പറ്റിയും അവര്‍ വാചാലരാകാറുണ്ട്. എന്നാല്‍ ഒരു പെണ്‍കുട്ടി അവളുടെ മാതാപിതാക്കളോട് താന്‍ സണ്ണിയേപ്പോലെയാകുമെന്നുപറഞ്ഞാല്‍ എന്താകും സംഭവിക്കുക? വിവാദങ്ങളുടെ തോഴനായ രാം ഗോപാല്‍ വര്‍മയാണ് പുതിയ ഹ്രസ്വ ചിത്രവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നത്. മേല്‍ സൂചിപ്പിച്ചതുപൊലെ സണ്ണി ലിയോണിനെ പോലെ ഒരു പോണ്‍ നടിയാകണം എന്ന് മാതാപിതാക്കളോട് തുറന്നുപറയുന്ന പെണ്‍കുട്ടിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.

ജീവിതത്തിലെ ഒരേടുപോലെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് രാം ഗോപാല്‍ വര്‍മ ഇത് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊരവസരത്തില്‍ നിയന്ത്രണം വിട്ട് ശാരീരികമായി പെരുമാറുന്ന മാതാപിതാക്കള്‍ക്ക് ഒരു മാതൃകയാക്കാവുന്നവണ്ണമാണ് ഈ ചിത്രത്തിലെ മാതാപിതാക്കള്‍ പെരുമാറുന്നത്. എന്നാല്‍ ഇത്തരം കാര്യങ്ങള്‍ അവതരിപ്പിക്കും മുമ്പ് കൃത്യമായി കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കാന്‍ പഠിച്ചിരിക്കണമെന്നും സൂചനയുണ്ട്. എന്നാല്‍ ചിത്രത്തിലെ പെണ്‍കുട്ടിക്ക് എന്തുസംഭവിച്ചു എന്ന് കണ്ടുതന്നെ അറിയേണ്ടതാണ്. അവള്‍ നിരത്തുന്ന വാദങ്ങളും ഓരോ വാദത്തോടുള്ള പ്രതികരണവും മറുപടി ന്യായങ്ങളും വളരെ മികച്ച രീതിയില്‍ നിരത്താന്‍ രാം ഗോപാല്‍ വര്‍മയ്ക്കായി. വിപ്ലവം സൃഷ്ടിക്കാനായി ഇറങ്ങിത്തിരിച്ചിരിക്കുന്ന പെണ്‍കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും ഒരു തിരിച്ചറിവ് പ്രദാനം ചെയ്യുന്ന തരത്തിലുള്ളതാണ് ഈ ഹ്രസ്വചിത്രം.

 

Related posts