ആത്മാര്‍ഥമായി പ്രയത്നിച്ചാല്‍ ആഗ്രഹിക്കുന്നതെന്തും സ്വന്തമാവുമെന്ന സന്ദേശം പകരുന്ന ഹ്രസ്വചിത്രം ‘അവന്’ വൈറലാകുന്നു.
സ്നേഹത്തെ പണം കൊണ്ടളന്ന് തോല്‍പ്പിക്കുന്നവരുടെ ഈ ലോകത്ത് യഥാര്‍ഥ സ്നേഹത്തിന്റെ വില മനസ്സിലാക്കിത്തരുകയാണ് ഈ ഹ്രസ്വചിത്രം.
സഞ്ചു പുത്തന്‍പുരയ്ക്കല്‍ സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എസ് ജെ ബിജോ കോട്ടയമാണ്.
ന്യൂ ബീറ്റ്സ് എന്റര്‍ടെയ്നേഴ്സ് ആണ് നിര്‍മാണ്ം. പ്രൊഡക്ഷന്‍ കണ്ട്രോളര്: സുനില്‍ ആശാന്, ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രഫി: അനില്‍ പി സാമുവല്‍, സംഗീതം: അനിത് പി ജോയ്, സൗണ്ട് ഡിസൈന്‍: ശ്യാം പ്രതാപ്, എഡിറ്റിംഗ്: അനന്തു ബിനു, ആര്‍ട്ട്: മധു ഡി എന്നിവര്‍ നിര്‍വഹിക്കുന്നു.