കോവിഡ് ബാധ നമ്മുടെ ജീവിതത്തിലുണ്ടാക്കിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ഹ്രസ്വചിത്രം വൈറലാകുന്നു. വയനാട് ജില്ലാ ഭരണകൂടമാണ് ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്.
ശീലങ്ങള്‍ മാറണം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ചലച്ചിത്ര താരങ്ങളായ ജോജു ജോര്‍ജിനും എസ്തര് അനിലിനുമൊപ്പം ജില്ലാ കളക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ളയും അഭിനയിച്ചിട്ടുണ്ട്.
വയനാട് ജില്ലാ പഞ്ചായത്ത് അംഗം പി.കെ.അനില്‍ കുമാറാണ് ഹ്രസ്വ ചിത്രത്തിന്റെ സംവിധായകന്.
ആയുര്‍വേദ ചികിത്സക്കായെത്തി ലോക്ഡൗണ്‍ കാരണം തിരിച്ചുപോകാനാവാതെ വയനാട്ടില്‍ തന്നെ തുടരേണ്ടി വന്ന കാര്യം നടന് ജോജു സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇതേ പശ്ചാത്തലത്തിലാണ് ചിത്രം ആരംഭിക്കുന്നത്.
എസ്തറും ജോജുവും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിലൂടെ പുരോഗമിക്കുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തിലെ മാറുന്ന ജീവിതങ്ങളെ ക്കുറിച്ചും, ശീലങ്ങള്‍ മാറ്റേണ്ടതിന്റെ അനിവാര്യതകളെക്കുറിച്ചും പറയുന്നു. ഇതിനോടകം നിരവധി ആളുകള്‍ ഹ്രസ്വചിത്രം കണ്ടു കഴിഞ്ഞു.