പൊതുവേദിയില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചെത്തിയതിന്റെ പേരില്‍ നടി രശ്മിക മന്ദണ്ണയ്ക്കെതിരേ വിമര്‍ശനം.
സീ സിനി അവാര്‍ഡ്സ് 2023ല്‍ പങ്കെടുക്കാനെത്തിയ രശ്മിക മന്ദാനയുടെ വസ്ത്രധാരണമാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്.
വസ്ത്രത്തിന്റെ നീളം കുറഞ്ഞു എന്നതാണ് പ്രധാന വിമര്‍ശനം. നടി ഇപ്പോള്‍ ഉര്‍ഫി ജാവേദിനു പഠിക്കുകയാണെന്നും പ്രശസ്തിക്കു വേണ്ടി വസ്ത്രത്തിന്റെ നീളം കുറച്ചിട്ട് എന്ത് കിട്ടാനെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
പാപ്പരാസികള്‍ക്കു മുന്നിലെത്തിയ നടി വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞതില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത് വീഡിയോയിലും പ്രകടമാണ്.
ബോളിവുഡിലും തെന്നിന്ത്യയിലും തിരക്കേറിയ താരമായി മാറിയിരിക്കുകയാണ് രശ്മിക മന്ദാന. സിദ്ധാര്‍ഥ് മല്‍ഹോത്ര നായനാകയെത്തിയ മിഷന് മജ്നുവിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.
അര്ജുന് റെഡ്ഡിയുടെ സംവിധായകന് ഒരുക്കുന്ന ബോളിവുഡ് ചിത്രം അനിമല്‍ ആണ് രശ്മികയുടെ പുതിയ പ്രോജക്ട്. ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ ആണ് നായകന്.
അല്ലു അര്ജുന് നായകനാകുന്ന പുഷ്പ 2വിലും രശ്മിക തന്നെയാണ് നായികയായി എത്തുന്നത്. വിജയ് ചിത്രം വാരിസ് ആണ് നടിയുടേതായി റിലീസിനെത്തിയ അവസാന തെന്നിന്ത്യന്‍ ചിത്രം.