തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അന്യസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവരെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി സംസ്ഥാന സർക്കാർ. ഹ്രസ്വ സന്ദർശനത്തിനായി കേരളത്തിലെത്തുന്നവർ എട്ടാം നാൾ മടങ്ങണമെന്നാണ് ആരോഗ്യവകുപ്പിന്റെ പുതിയ മാർഗരേഖ.
പരീക്ഷകള്‍ക്കെത്തുന്നവര്‍ നിശ്ചിത തീയതിക്കു മൂന്നുദിവസം മുന്‍പ് എത്തി, മൂന്നുദിവസം കഴിഞ്ഞു മടങ്ങണമെന്നും ഉത്തരവില്‍ പറയുന്നു. ബിസിനസ്, ഔദ്യോഗിക ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്കാണ് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തിൽ എത്തുന്നവർ പൊതുഇടങ്ങളോ ആശുപത്രികളോ സന്ദര്‍ശിക്കാന്‍ പാടില്ല. അറുപതു വയസിനു മുകളിലും പത്തുവയസിനു താഴേയും ഉള്ളവരുമായി സമ്പര്‍ക്കം പാടില്ലെന്നും മാർഗരേഖയിൽ നിർദേശിക്കുന്നു.
സംസ്ഥാനത്തേക്ക് വരുന്നവർ സർക്കാരിന്റെ ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. അന്യസംസ്ഥാനങ്ങളിൽനിന്ന് വരുന്നവർ കേരളത്തിൽ കൂടുതൽ നാൾ തങ്ങിയാൽ ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുക്കും. ബന്ധപ്പെട്ട സ്ഥാപനം, കമ്പനി തുടങ്ങിയവര്ക്കെതിരെയാകും കേസെടുക്കുകയെന്നും മാർഗനിർദേശത്തിൽ പറയുന്നു.