വിവാഹത്തിനായി വരനെയോ വധുവിനെയോ തേടുന്നവര്‍ പത്രങ്ങളില്‍ പരസ്യം കൊടുക്കാറുണ്ട്. ഓരോരുത്തരും തങ്ങളുടെ ഇഷ്ടങ്ങളും താല്പര്യങ്ങളുമൊക്കെ പരസ്യത്തിലൂടെ തുറന്നു പറയുകയും ചെയ്യും.
തന്റെ പങ്കാളിയ്ക്ക് വേണ്ട ഉയരം, വണ്ണം, നിറം എന്നിവയൊക്കെ പരസ്യത്തില്‍ ചേര്‍ത്തുകൊടുക്കാന്‍ സാധിക്കുന്നതാണ്. ഇതിനിടയിലും കൗതുകകരമായ പരസ്യങ്ങള്‍ പത്രത്തില്‍ കാണാറുള്ളതാണ്.
എന്നാല്‍ അത്തരത്തിലൊരു വിവാഹ പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. മുബൈയില്‍ നിന്നുള്ള കുടുംബത്തിന് ഷോര്‍ട്ട് മാരേജിന് വരനെ ആവശ്യമുണ്ടെന്നാണ് പരസ്യത്തില്‍ പറയുന്നത്.
ഇവര്‍ ഉദ്ദേശിച്ചത് കുറച്ചു നാളത്തേക്കുള്ള വിവാഹമാണോ അല്ലെങ്കില്‍ ലളിതമായ വിവാഹമാണോ എന്നതാണ് കാണുന്നവർക്ക് ആദ്യം തോന്നുന്ന സംശയം.
തനിഷ്ക സോധി എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നാണ് ഈ വിചിത്രമായ പത്രപരസ്യം പങ്കുവെച്ചിരിക്കുന്നത്.
മുബൈയിലെ ഒരു സമ്പന്ന കുടുംബത്തിലെ ബ്രാഹ്മണ പെണ്‍കുട്ടിയാണ് വധു. വിവാഹമോചിതയായ പെണ്‍കുട്ടി. മുബൈയില്‍ സ്വന്തം ഹോസ്പിറ്റാലിറ്റി ബിസിനസ്സ് നടത്തുകയാണിവര്‍. ജാതി പ്രശ്നമില്ലെന്നും പരസ്യത്തില്‍ പറയുന്നുണ്ട്.
SHORT marriage?????? pic.twitter.com/AW33Tu3Yiw
— Tanishka Sodhi (@tanishka_s2) August 20, 2023