മൂന്നോ മൂന്നിലധികമോ മക്കളുള്ള ആയിരത്തോളം സര്‍ക്കാര്‍ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും കാരണംകാണിക്കല്‍ നോട്ടീസ് അയച്ച് ഭോപ്പാല്‍.
വിദിഷ സിറ്റി ഡിഇഒയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഞങ്ങള്‍ ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.
നിയമന കത്തില്‍ മൂന്നാമതൊരു കുഞ്ഞിന്റെ ജനനം പരാമര്‍ശിച്ചിട്ടില്ലെന്നും ഇത്തരമൊരു ചട്ടം ബോധപൂര്‍വമല്ലെന്നും മറ്റുമുള്ള കാരണങ്ങളാണ് പലരും നല്‍കിയിട്ടുള്ളത്’ എന്നും ഡിഇഒ എകെ മൊഡഗില് പറഞ്ഞു.
2001 ജനുവരി 26നുശേഷം ഏതെങ്കിലും ജീവനക്കാരന് രണ്ടില്‍ കൂടുതല്‍ മക്കളുണ്ടാവുകയാണെങ്കില്‍ അത്തരം ജീവനക്കാര്‍ ജോലിക്ക് യോഗ്യരല്ലെന്ന ഒരു ഉത്തരവ് 2000ത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ പാസ്സാക്കിയിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ഇത്തരമൊരു നിയമത്തെക്കുറിച്ച് അധികാരികള്‍ ജീവനക്കാരെ അറിയിച്ചിരുന്നില്ലെന്നും ഡിഇഒ പറഞ്ഞു.
‘ഞങ്ങള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്. എന്നാല്‍ നിയമന ഉത്തരവിലൊന്നും ഇത്തരമൊരു നിബന്ധന ചൂണ്ടിക്കാട്ടിയിരുന്നില്ല. ഇപ്പോള്‍ ഞങ്ങള്‍ക്ക് ഭയമുണ്ട്’. അധ്യാപകനായ മോഹന്‍ സിങ്ങ് കുഷ്വഹ ആശങ്ക പങ്കുവച്ചു.