കാഞ്ഞങ്ങാട്ടെ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ അജ്ഞാതന്റെ നഗ്‌നതാപ്രദര്‍ശനം.
സ്‌കൂളിലെ അധ്യാപിക നല്‍കിയ പരാതിയില്‍ സൈബര്‍ പോലീസ് പ്രതിക്കായി അന്വേഷണം തുടങ്ങി. സംഭവത്തില്‍ അന്വേഷണം നടത്താന്‍ മന്ത്രി വി. ശിവന്‍കുട്ടി നിര്‍ദ്ദേശം നല്‍കി.
അദ്ധ്യാപിക കണക്ക് ക്ലാസ് എടുക്കുന്നതിനിടെ ഫായിസ് എന്ന ഐഡിയില്‍നിന്നാണ് അശ്ലീല പ്രദര്‍ശനമുണ്ടായത്.
മുഖം മറച്ചാണ് നഗ്‌നത പ്രദര്‍ശിപ്പിച്ചയാള്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ അദ്ധ്യാപിക കുട്ടികളോട് ക്ലാസില്‍നിന്ന് എക്‌സിറ്റ് ആകാന്‍ ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ ക്ലാസ് ലിങ്ക് ഉപയോഗിച്ച് മറ്റാരെങ്കിലും നുഴഞ്ഞ് കയറിയതാണോ എന്ന് സംശയമുണ്ട്. ഫായിസ് എന്ന പേരില്‍ വിദ്യാര്‍ത്ഥി ക്ലാസില്‍ പഠിക്കുന്നില്ല.
ഇക്കാര്യത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി ചുമതലപ്പെടുത്തി. സംഭവത്തില്‍ സൈബര്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.