ബോളിവുഡിലെ മുൻനിര നടിമാരില്‍ ഒരാളാണ് ശ്രദ്ധ കപൂർ. ഹിന്ദി നടനായിരുന്ന ശക്തി കപൂറിന്റെ മകൾ കൂടിയാണ് ശ്രദ്ധ. സിനിമയിലെത്തി വളരെ കുറഞ്ഞകാലം കൊണ്ടു തന്റേതായൊരു സ്ഥാനം സ്വന്തമാക്കാന്‍ നടിക്കു സാധിച്ചിരുന്നു. ബോക്സ് ഓഫീസില്‍ തുടര്‍ച്ചയായി സിനിമകളുടെ വിജയം ശ്രദ്ധയുടെ താരമൂല്യം വര്‍ധിപ്പിച്ചു. ഇപ്പോഴിതാ നടിയുടെ സമ്പത്തിനെക്കുറിച്ചും ആകെയുള്ള ആസ്തിയെക്കുറിച്ചും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. വീടും കാറുകളുമടക്കം നൂറ് കോടിക്കു മുകളിലുള്ള ശ്രദ്ധയുടെ സ്വത്തുക്കളെപ്പറ്റിയാണ് സോഷ്യല്‍ മീഡിയയിലൂടെ കണക്കുകള്‍ പ്രചരിക്കുന്നത്.
2013ല്‍ പുറത്തിറങ്ങിയ ആഷിഖി 2 എന്ന ചിത്രത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം കൈ നിറയെ സിനിമകളാണ് നടിയെ തേടി എത്തിയത്. സിനിമകളെല്ലാം വലിയ വിജയം നേടി കൊടുത്തതോടെ സൂപ്പര്‍താരങ്ങളുടെ നായികയായി ശ്രദ്ധ തിരക്കുള്ള നടിയായി മാറി. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇപ്പോൾ ശ്രദ്ധ കപൂറിന്റെ ആസ്തി 123 കോടി രൂപയാണ്.
ഓരോ സിനിമയിലൂടെയും മൂന്നു മുതല്‍ അഞ്ച് കോടി രൂപ വരെ നടി പ്രതിഫലം വാങ്ങിക്കുന്നുണ്ടെന്നാണ് കണക്ക്. അഭിനയത്തിനു പുറമേ, പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ അഭിനയിച്ചും നടി തന്റെ ആസ്തി വര്‍ധിപ്പിച്ചു. ഏകദേശം 1.6 കോടി രൂപയാണ് പരസ്യങ്ങളിൽ അഭിനയിക്കാൻ ശ്രദ്ധ ഈടാക്കുന്നത്.
മുംബൈയിലെ ജുഹുവില്‍ ബീച്ചിനോട് ചേര്‍ന്നൊരു വീടും ശ്രദ്ധ കപൂറിനുണ്ട്. വീടിന്റെ മുന്‍ഭാഗം ബീച്ചിനോട് അഭിമുഖമായി വരുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. വാഹനങ്ങളുടെ കണക്ക് എടുക്കുകയാണെങ്കില്‍ മെഴ്സിഡസ്-ബെന്‍സ് ജിഎല്‍ഇ, ബിഎംഡബ്ല്യു 7 തുടങ്ങിയ കാറുകളും നടിയ്ക്കുണ്ട്.
ശ്രദ്ധയ്ക്ക് ഏറ്റവും താത്പര്യം ചെരുപ്പുകളോടാണ്. അത്തരത്തില്‍ ഏറ്റവും വിലപിടിപ്പുള്ള പാദരക്ഷകളുടെ ശേഖരവും നടിക്കുണ്ട്. ചെരുപ്പുകളും ഷൂസുമൊക്കെ വാങ്ങുന്നത് ഹോബിയാക്കിയ നടി അടുത്തിടെ പത്ത് കോടി രൂപയുടെ ഷൂസ് വാങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.