ശ്രദ്ധ-ആദിത്യ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ്

Sradaശ്രദ്ധ കപൂറിന്റെയും ആദിത്യ റോയ് കപൂറിന്റെയും പുതിയ ചിത്രമായ ഒകെ ജാനുവിലെ ഹോട്ട് സീനുകള്‍ കട്ട് ചെയ്യില്ല! പകരം ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ്. ഷാഹിദ് അലി സംവിധാനം ചെയ്ത ചിത്രം ആഷികി 2 വിലെ എവര്‍ ഗ്രീന്‍ ജോഡികളായ ശ്രദ്ധ കപൂറും ആദിത്യ റോയ് കപൂറും  വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.13ന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ യുഎ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

ഒരു മാസം മുമ്പ് റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയിലറിലെ ശ്രദ്ധാ കപൂറിന്റെയും ആദിത്യ ചോപ്രയുടെ യും ചുംബന രംഗങ്ങളും മറ്റുചൂടന്‍ രംഗങ്ങളും സെന്‍സര്‍ ബോര്‍ഡ് തള്ളി ക്കളയുമോ എന്ന് ഭയന്നിരുന്നു. എന്നാല്‍ അത് സംഭവിച്ചില്ല. ചിത്രത്തിലെ ഒരു ഭാഗത്തും കത്രിക വയ്ക്കാന്‍ കഴിയില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് പറഞ്ഞു. ചിത്രത്തിലെ നാല് സംഭാഷണങ്ങള്‍  നീക്കം ചെയ്യണമെന്നു മാത്രമാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടിരിക്കുന്നത്. ചിത്രത്തിലെ ചുംബന രംഗ ങ്ങളും ചൂടന്‍ സീനുകളും  കട്ട് ചെയ്യേണ്ടതില്ല. ഒകെ ജാനു ഒരു റൊമാന്റിക് ചിത്രമാണ്. അതുകൊണ്ടു തന്നെ ചിത്രത്തി ലെ ചുംബന രംഗങ്ങ ളും ചൂടന്‍ രംഗങ്ങളും ചിത്രത്തി ന്റെ ഭാഗ മാണെന്നായിരുന്നു സെന്‍ സര്‍ ബോര്‍ഡിന്റെ വാദം.

Related posts