ഇന്ത്യന് നായകന് വിരാട് കോഹ് ലിക്ക് ഇന്ത്യയൊട്ടാകെ ആരാധകരുണ്ട്. അനേകം സുന്ദരികളുടെ ഹൃദയത്തിലാണ് കോഹ് ലി ഇടം പിടിച്ചിരിക്കുന്നത്. ഇക്കാര്യത്തില് കാമുകിയായ അനുഷ്കയോട് അസൂയ പുലര്ത്തുന്ന എത്ര ബോളിവുഡ് സുന്ദരിമാരുണ്ടെന്നോ. നടി ശ്രദ്ധ കപൂര് കോഹ്ലിയുടെ കടുത്ത ഫാനാണ്. അപ്പോള്പ്പിന്നെ കോഹ്ലി ടെസ്റ്റില് 20-ാം സെഞ്ചുറി തികയ്ക്കുന്ന നിമിഷം ശ്രദ്ധ മിസ് ചെയ്യുമോ?. കോഹ്ലിയുടെ സെഞ്ചുറി നേട്ടം ടിവിയില് കണ്ടതിന്റെ വിഡിയോ ഷൂട്ട് ചെയ്ത് ട്വിറ്ററില് പോസ്റ്റ് ചെയ്താണ് ശ്രദ്ധ തന്റെ പ്രിയതാരത്തോടുളള സ്നേഹം വെളിപ്പെടുത്തിയത്.
Woohoooooo @imVkohli
pic.twitter.com/hn04DXd02M
— Shraddha (@ShraddhaKapoor) December 2, 2017
ഇതിനുപിന്നാലെ കാമുകി അനുഷ്ക ശര്മ കണ്ടില്ലെങ്കിലെന്താ കോഹ്ലിയുടെ നേട്ടം ശ്രദ്ധ കപൂര് മിസ് ചെയ്യില്ലെന്ന് പറഞ്ഞ് ആരാധകര് രംഗത്തെത്തി. കോഹ്ലിയുടെ കാമുകിയാണെങ്കിലും ക്രിക്കറ്റില് കോഹ്ലി എന്തു നേട്ടം കൊയ്താലും അതിന് അനുഷ്ക പ്രതികരിക്കാറില്ല. കോഹ്ലിക്കൊപ്പം പൊതുസ്ഥലത്ത് ഒരുമിച്ച് എത്താറുണ്ടെങ്കിലും കോഹ്ലിയുടെ കളി കാണാന് എത്താറുണ്ടങ്കിലും അനുഷ്ക തന്റെ കാമുകന്റെ പ്രകടനത്തെക്കുറിച്ചൊന്നും സംസാരിക്കാറില്ല. എന്നാല് കോഹ് ലിയ്ക്ക് കാമുകിയെക്കുറിച്ച് നൂറു നാക്കാണ്. അനുഷ്കയാണ് തന്നെ മാറ്റിയെടുത്തതെന്നും തന്റെ മോശം സമയത്തും നല്ല സമയത്തും അനുഷ്ക ഒപ്പമുണ്ടായിരുന്നുവെന്നും കോഹ്ലി പറഞ്ഞിട്ടുണ്ട്. മാത്രമല്ല ഇടയ്ക്കിടയ്ക്ക് പല അഭിമുഖങ്ങളിലൂടെയും അനുഷ്കയോടുളള പ്രണയം കോഹ്ലി തുറന്നു പറഞ്ഞിട്ടുമുണ്ട്. എന്തായാലും അനുഷ്ക ശ്രദ്ധിച്ചില്ലെങ്കിലെന്താ ‘ശ്രദ്ധ’യുണ്ടല്ലോയെന്നാണ് ആരാധകര് പറയുന്നത്.
The run machine continues. Three consecutive 100s for @imVkohli #INDvSL pic.twitter.com/sevr4oLuid
— BCCI (@BCCI) December 2, 2017