ബോളിവുഡ് സുന്ദരി ശ്രദ്ധാ കപൂര്‍ ഇപ്പോള്‍ ഗര്‍ഭിണിയായ സ്ത്രീകളുടെ വീഡിയോകള്‍ കാണുന്ന തിരക്കിലാണ്. ഇത് കേട്ട് ചിലര്‍ നെറ്റിചുളിക്കുമെങ്കിലും കാര്യം അതല്ല. അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ സഹോദരി ഹസീനാ പാര്‍ക്കറുടെ ജീവിതം വെള്ളിത്തിരയില്‍ അവതരിപ്പിക്കാനുള്ള മുന്നൊരുക്കമാണിത്.
ഹസീനയുടെ കൗമാരകാലം മുതലുള്ള ജീവിതമാണ് സിനിമയില്‍ കാണിക്കുന്നത്. നാല് വ്യത്യസ്ഥ ഗെറ്റപ്പുകളിലാണ് ശ്രദ്ധ ഹസീനയുടെ ജീവിതത്തിന്റെ വിവിധ ഘട്ടം അഭിനയിക്കുന്നത്. കൗമാര കാലം അഭിനയിക്കുന്നതിനു മുന്നൊരുക്കമായി കൗമാരക്കാരുടെ പെരുമാറ്റങ്ങള്‍ നിരീക്ഷിക്കുകയാണ് നടി എന്നും കേള്‍ക്കുന്നു. കൂടാതെ ഹസീന ജനിച്ചു വളര്‍ന്ന മുംബൈയിലെ ഡോംഗ്രിയില്‍ പോയി അവിടുത്തെ കൗമാരക്കാരികളായ പെണ്‍കുട്ടികളുടെ ജീവിതം നിരീക്ഷിക്കാനും പദ്ധതിയുണ്ട്.
സിനിമയുടെ ഒരു ഘട്ടത്തില്‍ ശ്രദ്ധയുടെ കഥാപാത്രത്തിന് അമ്മയാകേണ്ടി വരുന്നുണ്ട്. ഈ ഭാഗം മികവുറ്റതാക്കാന്‍ വേണ്ടിയാണ് ശ്രദ്ധ ഇപ്പോള്‍ ഗര്‍ഭിണികളുടെ വീഡിയോകള്‍ കാണുന്നത്. മാത്രമല്ല ഒരു കൗമാരക്കാരിയില്‍ നിന്നും മുതിര്‍ന്ന വനിതയിലേക്കുള്ള ഹസീനയുടെ ജീവിത വഴിത്താരകളേക്കുറിച്ച് കൂടുതല്‍ മനസിലാക്കാനും ശ്രദ്ധയ്ക്ക് പദ്ധതിയുണ്ട്. ” നടിയെന്ന നിലയില്‍ എനിക്ക് വ്യത്യസ്ഥങ്ങളായ കഥാപാത്രങ്ങള്‍ ചെയ്യേണ്ടതുണ്ട്. അതുപോലെ തന്നെ ഓരോ സിനിമയ്ക്കിടയിലൂടെ യാത്ര ചെയ്യേണ്ടതുമുണ്ട്. അത്തരം ഓരോ യാത്രയും ആ സിനിമയ്ക്കായി തയ്യാറെടുക്കുന്നതിന്റെ ഭാഗമാണ്. ഇത് ഒരേ സമയം ആവേശകരവും വെല്ലുവിളി നിറഞ്ഞതുമാണ്”. ശ്രദ്ധ പറയുന്നു.