ബോളിവുഡ് സുന്ദരി ശ്രദ്ധ കപൂർ അല്പം ദേഷ്യത്തിലാണ്. ബോളിവുഡ് സംവിധായകനും നടനും തിരക്കഥാകൃത്തുമൊക്കെയായ ഫർഹാൻ അക്തറുമായി താരം ഡേറ്റിംഗിലാണെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ സജീവമായിരുന്നു. ഇതാണ് ശ്രദ്ധയെ ചൊടിപ്പിച്ചത്.
ഫർഹാൻ അക്തർ അദുനാ ബബാനിയുമായുള്ള ദാന്പത്യജീവിതം അവസാനിപ്പിച്ചശേഷം ശ്രദ്ധയുമായി അടുപ്പത്തിലാണെന്ന തരത്തിൽ വന്ന വാർത്ത ശ്രദ്ധ കുറേയൊക്കെ കണ്ടില്ല, കേട്ടില്ലായെന്ന നടിച്ചു. ഇപ്പോഴിതാ ഗോസിപ്പുകൾക്ക് മറുപടി പറയേണ്ട ഘട്ടം വന്നിരിക്കുന്നു. ഇതോടെയാണ് ശ്രദ്ധ മനസു തുറന്നത്. താരങ്ങളെ സംബന്ധിച്ച് വാസ്തവവിരുദ്ധമായ കാര്യങ്ങൾ പ്രചരിക്കുന്ന സ്വാഭാവികമാണ്.
ഇതൊക്കെ അവഗണിച്ചു മുന്നോട്ടു പോകാനേ കഴിയൂ. അല്ലാതെ ഇതൊക്കെ പടച്ചുവിടുന്നവരെ നിയന്ത്രിക്കാൻ എനിക്കു കഴിയില്ല. ഇത്തരം ഗോസിപ്പുകൾ കേൾക്കുന്പോൾ ഞങ്ങളുടെ കുടുംബക്കാർ എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് നിങ്ങൾ ചിന്തിക്കണം. കരിയറിലാണ് ഇപ്പോൾ ഞാൻ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നത്. നല്ല അഭിനയം കാഴ്ചവയ്ക്കാൻ കഴിയുന്ന കഥാപാത്രങ്ങൾ തേടുകയാണ് ഞാൻ. ഇതിനിടയിലാണ് ഇത്തരം ഗോസിപ്പുകൾ ഇറങ്ങുന്നത്- ശ്രദ്ധ പറയുന്നു.
ഹാഫ് ഗേൾഫ്രണ്ട് എന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് ശ്രദ്ധ ഇപ്പോൾ.