ഇത്രയും കാലം അവസരങ്ങള്‍ ലഭിക്കാതിരുന്നത്, ഒരു നിര്‍മാതാവിന് വഴങ്ങി കൊടുക്കാത്തതുകൊണ്ടാണ്! നിര്‍മാതാവിന്റെ ഭാര്യപോലും ഇക്കാര്യം ആവശ്യപ്പെട്ടു; വെളിപ്പെടുത്തലുകളുമായി ഗാനരചയിതാവ് ശ്രേഷ്ഠ

സിനിമാമേഖലയില്‍ അരങ്ങേറുന്ന ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തിടെയായി വര്‍ധിച്ചു വരികയാണ്. അപമാനിക്കപ്പെടുന്നവര്‍ സംഭവം മറച്ചുവയ്ക്കാതെ തുറന്നു പറയാന്‍ തയാറാവുന്നതാണ് ഇതിന് കാരണം. ഇപ്പോഴിതാ തെലുങ്കു സിനിമാമേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗാനരചയിതാവ് ശ്രേഷ്ട രംഗത്തെത്തിയിരിക്കുന്നു.

തെലുങ്കു സിനിമാ മേഖലയിലെ ആദ്യ വനിത ഗാനരചയിതാവ് കൂടിയാണ് ഇവര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കഴിവും ആത്മവിശ്വാസവും മാത്രം പോരാ സിനിമയില്‍ വിജയിക്കാന്‍ എന്ന് ശ്രേഷ്ഠ വെളിപ്പെടുത്തിയത്. പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും ഇങ്ങനെ വഴങ്ങി കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നത് കണ്ട് അമ്പരന്നു പോയിട്ടുണ്ട് എന്നും ഇവര്‍ പറയുന്നു. തനിക്ക് ഇത്രയും കാലം അവസരങ്ങള്‍ ലഭിക്കാതിരുന്നത് ഒരു നിര്‍മാതാവിനു വഴങ്ങി കൊടുക്കാത്തതു കൊണ്ടാണ്.

ആവശ്യം നിരസിച്ചതോടെ സിനിമയില്‍ അവസരം ലഭിക്കില്ല എന്ന് ഉറപ്പുവരുത്തും എന്ന് എന്നെ ഒരു നിര്‍മാതാവ് വെല്ലുവിളിച്ചു. അവസരങ്ങള്‍ക്കായി പിന്നീട് ശ്രമം തുടങ്ങിയപ്പോള്‍ നിര്‍മാതാവിന്റെ ഭാര്യ തന്നെ ഭര്‍ത്താവിന് വഴങ്ങി കൊടുക്കണം എന്ന് നേരിട്ടെത്തി ആവശ്യപ്പെട്ടു. തന്നെ ഇതിന് കിട്ടില്ല എന്നു പറഞ്ഞ് സിനിമാമോഹം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റായതോടെ അവസരങ്ങള്‍ വീണ്ടും എത്തുകയായിരുന്നു.

Related posts