താരസുന്ദരി ശ്രിയ ശരണിനു മഴയത്ത് ഡാൻസ് ചെയ്യാൻ പാടില്ലെന്നുണ്ടോ? താരം അടുത്തിടെ പോസ്റ്റ് ചെയ്ത വീഡിയോയെ വിമർശിച്ച് വന്ന കമന്റുകൾ വായിക്കുന്പോൾ അങ്ങനെ തോന്നും. ബാഴ്സലോണയിൽ ഭർത്താവുമൊത്ത് അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു ശ്രിയ.
ആർത്തലച്ച് മഴ വന്നപ്പോൾ താമസസ്ഥലത്ത് അടങ്ങിയൊതുങ്ങി ഇരിക്കാൻ ശ്രിയയ്ക്ക് ആയില്ല. നേരേ ബാൽക്കണിയിൽ പോയി നൃത്തം ചെയ്യാൻ തുടങ്ങി. ബനിയനും നിക്കറുമായിരുന്നു വേഷം. മഴയത്തെ സൂപ്പർഡാൻസ് ശ്രിയ സോഷ്യൽമീഡിയയിൽ പങ്കുവച്ചതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ വന്നു.
ചിലർ ശ്രിയയുടെ വസ്ത്രധാരണത്തെ തന്നെ വിമർശിച്ചു. എന്തായാലും വിമർശനങ്ങളോടൊന്നും ശ്രിയ പ്രതികരിച്ചിട്ടില്ല. റഷ്യക്കാരനായ ആൻഡ്രി കൊസ്ച്ചീവുമായുള്ള ശ്രിയയുടെ വിവാഹം കഴിഞ്ഞ വർഷമായിരുന്നു.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ശ്രിയ ശരണ്‍. പോക്കിരിരാജ, കാസനോവ എന്നീ ചിത്രങ്ങളിലാണ് മലയാളത്തിൽ അഭിനയിച്ചത്. തമിഴിൽ സണ്ടക്കാരിയെന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് താരമിപ്പോൾ.