മലയാളികൾക്കും പ്രിയങ്കരിയായ തെന്നിന്ത്യൻ-ബോളിവുഡ് നടിയാണ് ശ്രിയ ശരണ്‍. വിവാഹശേഷം സിനിമയില്‍നിന്നു ചെറിയൊരു ഇടവേളയെടുത്തിരുന്നു, ഇപ്പോഴിതാ ശക്തമായി തിരികെ വന്നിരിക്കുകയാണ് ശ്രിയ.
ദൃശ്യം 2വിലൂടെയാണ് ശ്രിയയുടെ തിരിച്ചുവരവ്. മലയാളത്തില്‍ മീന ചെയ്ത വേഷമാണ് ഹിന്ദി പതിപ്പില്‍ ശ്രിയ ചെയ്തിരിക്കുന്നത്.സംരംഭകനായ ആന്ദ്രെ കൊഷ്ചേവിനെയാണ് താരം വിവാഹം കഴിച്ചത്. ഈയ്യടുത്തായിരുന്നു ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളൊക്കെ ശ്രിയ പങ്കുവയ്ക്കാറുണ്ട്. ഇതിനിടെ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ശ്രിയയും ഭര്‍ത്താവും ചര്‍ച്ചയായി.
കഴിഞ്ഞ ദിവസം ദൃശ്യം 2വിന്റെ പ്രീമിയര്‍ ഷോയ്ക്ക് ശ്രിയ എത്തിയത് ഭര്‍ത്താവിനൊപ്പമായിരുന്നു. ഇതിന്റെ ഭാഗമായി ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ ശ്രിയ ഭര്‍ത്താവിന്റെ ചുണ്ടില്‍ ചുംബിച്ചിരുന്നു. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ദമ്പതികളുടെ പരസ്യമായുള്ള സ്നേഹ പ്രകടനത്തെ ആരാധകര്‍ സ്വീകരിച്ചപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സാദാചാരക്കാർ ഇതിനെതിരെ രംഗത്ത് എത്തുകയായിരുന്നു. ശ്രിയയും ഭര്‍ത്താവും ആളുകളുടെ ശ്രദ്ധ നേടാന്‍ ശ്രമിക്കുകയായിരുന്നുവെന്നായിരുന്നു വിമര്‍ശനം.
ഇതൊക്കെ ബെഡ് റൂമില്‍ വച്ച് ചെയ്താല്‍ മതിയെന്നും ചിലര്‍ താക്കീത് നല്കി. ഇപ്പോഴിതാ തങ്ങളുടെ ചുംബനത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ശ്രിയ ശരണ്‍. ഒരഭിമുഖത്തിലായിരുന്നു ശ്രിയയുടെ വിശദീകരണം
“ഇതു നല്ല തമാശയാണ്. എന്റെ സ്പെഷല്‍ മൊമന്റില്‍ എനിക്ക് ചുംബനം തരുന്നത് സ്വാഭാവികമാണെന്നാണ് ഭർത്താവ് ആന്ദ്രെ ചിന്തിക്കുന്നത്. മനോഹരമാണെന്നാണ് ഞാനും കരുതുന്നത്.
തീര്‍ത്തും സ്വാഭാവികമായ ഒന്നിന്റെ പേരില്‍ എന്തിനാണ് ട്രോളുന്നതെന്ന് അവന് മനസിലാകുന്നില്ല. പക്ഷെ അത് സാരമല്ല, ഇറ്റ്സ് ഫൈന്‍. ഞാന്‍ മോശം കമന്റുകള്‍ വായിക്കുകയോ അവയോട് പ്രതികരിക്കുകയോ ചെയ്യാറില്ല.
എഴുതുക എന്നത് അവരുടെ ജോലിയാണ്. അവഗണിക്കുകയാണ് എന്റെ ജോലി. എനിക്ക് ചെയ്യാനുള്ളതേ ഞാന്‍ ചെയ്യുകയുള്ളൂ- ശ്രിയ പറയുന്നു.
അതേസമയം വന്‍ വിജയമായി മാറിയിരിക്കുകയാണ് ദൃശ്യം 2. അധികം വൈകാതെ തന്നെ ചിത്രം നൂറ് കോടിയിലേക്ക് കടക്കുമെന്നാണ് കരുതപ്പെടുന്നത്.
അജയ് ദേവ്ഗണ് ആണ് ചിത്രത്തിലെ നായകനായി എത്തുന്നത്. തബുവും അക്ഷയ് ഖന്നയും മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ദൃശ്യം ടു കാണാന്‍ പോയ തന്റെ അമ്മയ്ക്ക് പോലും ടിക്കറ്റ് കിട്ടിയില്ലെന്ന് കഴിഞ്ഞ ദിവസം ശ്രിയ പറഞ്ഞിരുന്നു.