ഒടുവില്‍ ശ്രുതി മേനോന്‍ ആ രഹസ്യം ആരാധകരുമായി പങ്കുവച്ചു. താന്‍ ഉടന്‍ വിവാഹിതയാകുകയാണെന്ന് ശ്രുതി തന്നെയാണ് ഫേസ്ബുതക്കിലൂടെ അറിയിച്ചത്. വരന്റെ ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. എന്നാല്‍ വരനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ താരം പുറത്തുവിട്ടിട്ടില്ല. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് ശ്രുതി ബിഗ് സ്ക്രീനിലെത്തിയത്. ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി അരങ്ങേറ്റം കുറിച്ചത്. ഇതോടെ ശ്രുതിയുടെ താരമ്യൂല്യവും വര്‍ധിച്ചു.
ചുരുങ്ങിയകാലം കൊണ്ട് വിവാദം സൃഷ്ടിക്കാനും ശ്രുതിക്കായി. ഫോര്‍വേര്‍ഡ് മാഗസിനിന് വേണ്ടി ശ്രുതി നടത്തിയ അര്‍ധനഗ്‌ന ഫോട്ടോഷൂട്ടും ചര്‍ച്ചകളില്‍ നിറഞ്ഞു. സിനിമ ഇല്ലാതായപ്പോള്‍ വസ്ത്രം അഴിക്കാനും നടി തയ്യാറായി എന്ന തരത്തിലായിരുന്നു ചര്‍ച്ചകള്‍. തനിക്ക് യോജിച്ച രീതിയില്‍ അഭിനയിക്കാന്‍ ആരെയും പേടിയില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.