പെര്ഫെക്ട് ലുക്കിലായിരിക്കുക എന്നതു താരങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യമാണ്. ഈ പെര്ഫെക്ഷന് വേണ്ടി പ്ലാസ്റ്റിക് സര്ജറിപോലുള്ള വഴികള് തേടാൻ അവര് നിര്ബന്ധിതരാകും.
ബോളിവുഡിലും തെന്നിന്ത്യന് സിനിമയിലുമെല്ലാം നിരവധി പേര് പ്ലാസ്റ്റിക് സര്ജറി നടത്തിയിട്ടുണ്ട്. ചിലര് തങ്ങളുടെ സര്ജറികളെക്കുറിച്ച് തുറന്ന് സംസാരിക്കാന് തയാറാകുമ്പോള് ചിലര് അതു മറച്ചുവയ്ക്കും.
ചിലരൊക്കെ സര്ജറി ചെയ്തതിന് പിന്നീട് കുറ്റബോധത്തോടെ ഓര്ക്കുകയും ചെയ്തിട്ടുണ്ട്.എന്നാല് താന് ചെയ്ത സര്ജറിയെക്കുറിച്ച് തുറന്ന് പറയുകയും അതില് താന് ഒട്ടും നാണിക്കുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്ത താരമാണ് ശ്രുതി ഹാസന്.
നിന്റെ ശരീരത്തില് എതൊക്കെ ഭാഗത്ത് പ്ലാസ്റ്റിക് സര്ജറി ചെയ്തിട്ടുണ്ട്? എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് മറുപടിയുമായി ശ്രുതി എത്തുകയായിരുന്നു.
അത് നിങ്ങള് അറിയേണ്ട കാര്യമല്ലെന്നാണ് ശ്രുതി പറഞ്ഞത്. നിങ്ങള് വലിയ ശല്യമായതിനാല് പറയാം, എന്റെ മൂക്ക് മാത്രമാണ്- ശ്രുതി പറഞ്ഞു.
പിന്നീട് ഒരു ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില് താന് സര്ജറി ചെയ്യാനുണ്ടായ കാരണവും ശ്രുതി വെളിപ്പെടുത്തി.
സമ്മര്ദങ്ങളെ ഞാന് കാര്യമാക്കിയിരുന്ന സമയമുണ്ട്. മൂക്കിന്റെ സര്ജറി ഞാന്തന്നെ എടുത്ത തീരുമാനമാണ്. ആദ്യത്തെ സിനിമ കഴിഞ്ഞപ്പോള് എന്റെ മൂക്ക് പൊട്ടിയിരുന്നു.
എനിക്കത് ശരിയായി തോന്നിയില്ല. കാണാന് എനിക്ക് ഇഷ്ടമായില്ല. അതിനാല് ഞാന് വ്യക്തിപരമായി എടുത്ത തീരുമാനമായിരുന്നു സര്ജറി എന്നത്. എന്നോട് മൂക്ക് സുന്ദരമാക്കാൻ ആരും പറഞ്ഞിട്ടില്ല” എന്നാണ് ശ്രുതി പറയുന്നത്.
സര്ജറി ചെയ്തിട്ടില്ലെന്ന് ഏതെങ്കിലും നടിമാര് പറയുന്നുണ്ടെങ്കില് അവര് പറയുന്നത് ശുദ്ധ നുണയാണ്. ഒരാളുടെയും മുഖം അത്രയ്ക്കൊന്നും മാറില്ല. ഞാനിതേക്കുറിച്ച് സംസാരിക്കാന് തയാറായതാണ്.
മുടിയുടെ കളര് ചെയ്യുന്നതുപോലെതന്നെയാണ്. ഒരാള് സര്ജറി ചെയ്യാന് തോന്നുകയാണെങ്കില് ചെയ്യാം. വേണ്ടാ എന്നാണെങ്കിലും അതവരുടെ തീരുമാനമാണ്.
ഞാന് അതിനെ പ്രോത്സാഹിപ്പിക്കുകയോ നിരുത്സാഹപ്പെടുത്തുകയോ ചെയ്യുകയില്ല. ഞാന് സര്ജറി ചെയ്തിട്ടുണ്ട്. പക്ഷെ ഞാനതില് നാണിക്കുന്നില്ല.
എനിക്ക് എന്റെ യാത്രയെക്കുറിച്ച് സംസാരിക്കുമ്പോള് സത്യസന്ധത വേണമെന്ന് തോന്നിയതിനാലാണ് പറഞ്ഞത് ശ്രുതി വ്യക്തമാക്കി.ല