ന്യൂഡൽഹി: സിംബാബ്വേ പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. അഞ്ചു മത്സരങ്ങളുടെ ട്വന്റി 20 പരന്പരയ്ക്കുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
15 അംഗ ടീമിനെ ശുഭ്മാൻ ഗിൽ നയിക്കും. പ്രധാന കളിക്കാരായ രോഹിത് ശർമ, വിരാട് കോഹ് ലി, ഋഷഭ് പന്ത്, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുംറ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവർക്കു വിശ്രമം നൽകി.
ജൂലൈ ആറിനാണ് പരന്പരയിലെ ആദ്യ മത്സരം. ഏഴ്, 10, 13, 14 തീയതികളിൽ മറ്റ് മത്സരങ്ങൾ. എല്ലാം മത്സരങ്ങളും ഹരാരെയും നടക്കും. ഐപിഎല്ലിൽ തിളങ്ങിയ നിതീഷ് റെഡ്ഢി, റിയാൻ പരാഗ്, അഭിഷേക് ശർമ, തുഷാർ ദേശ്പാണ്ഡെ എന്നിവർക്ക് ദേശീയ ടീമിലേക്കുള്ള ആദ്യ വിളി ലഭിച്ചു.
പേസർമാരായ മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ് എന്നിവർക്കും വിശ്രമം നൽകി. ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവർ ടീമിലെത്തി. ലോകകപ്പ് ടീമിലുള്ള യശസ്വി ജയ്സ്വാളും സഞ്ജു സാംസണും സിംബാബ് വേ പര്യടനത്തിനുള്ള ടീമിലുണ്ട്. സഞ്ജുവിനെക്കൂടാതെ ധ്രുവ്് ജുറെലും വിക്കറ്റ്കീപ്പറായി ടീമിലുണ്ട്.
ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), യശ്വസി ജയ്സ്വാൾ, ഋതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശർമ, റിങ്കു സിംഗ്, സഞ്ജു സാംസണ്, ധ്രുവ് ജുറെൽ, നിതീഷ് റെഡ്ഢി, റിയാൻ പരാഗ്, വാഷിംഗ്ടണ്‍ സുന്ദർ, രവി ബിഷ്ണോയി, ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ, തുഷാർ ദേശ്പാണ്ഡെ.