ന്യൂഡല്‍ഹി: ഐസിസി ഏകദിന റാങ്കിംഗിൽ കരിയറിലെ ഏറ്റവും മികച്ച നേട്ടവുമായി ഇന്ത്യന്‍ യുവ ബാറ്റർ ശുഭ്മാന്‍ ഗില്‍. 759 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗില്‍.
ഏഷ്യ കപ്പിലെ പ്രകടനത്തോടെയാണ് ഗില്‍ ഈ നേട്ടം കൈവരിച്ചത്. ഗില്ലിനെക്കൂടാതെ ആദ്യ പത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (8), വിരാട് കോഹ്ലി (9) എന്നിവരും ഉണ്ട്. 2019 ജനുവരിക്കുശേഷം മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പത്തിനുള്ളില്‍ സ്ഥാനം പിടിക്കുന്നതും ആദ്യം.
പാക്കിസ്ഥാനെതിരേ രോഹിത് ശര്‍മയുമൊത്തുള്ള 121 റണ്‍ ഓപ്പണിംഗ് കൂട്ടുകെട്ടിൽ 58 റൺസ് അടിച്ചെടുത്ത ബലത്തിലാണ് ഗില്‍ കരിയറില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിലെത്തിയത്.
ടൂര്‍ണമെന്റില്‍ രണ്ട് അർധസെഞ്ചുറിയടക്കം ഗില്‍ ഇതുവരെ 154 റണ്‍സ് നേടി. 863 പോയിന്റുമായി പാക്കിസ്ഥാന് നായകന് ബാബര്‍ അസമാണു ബാറ്റർമാരുടെ റാങ്കിംഗിൽ ഒന്നാമത്.