ആരോഗ്യമുള്ള വ്യക്തികളില്‍ പാന്‍ക്രിയാസ് സ്വയം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിൻ. ടൈപ്പ് – 1 പ്രമേഹരോഗികളില്‍ ഇന്‍സുലിന്‍ ഒട്ടും ഉണ്ടാകുകയില്ല.
ടൈപ്പ് – 2 പ്രമേഹരോഗികളില്‍ പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞ് ഇന്‍സുലിന്‍ കുറഞ്ഞുവരുന്നു. പ്രമേഹം മൂലമുള്ള സങ്കീര്‍ണതകളാണ് നാം നേരിടുന്ന ഗുരുതരമായ പ്രശ്നം.
വൃക്കരോഗങ്ങളും, ഹൃദ്രോഗം, ലൈംഗിക ബലഹീനത, സ്ട്രോക്ക് മുതലായവയും പ്രമേഹം മൂലം ഉണ്ടാകാം. ഇതു പരിഹരിക്കാന്‍ ഹോമിയോപ്പതിയുടെ മരുന്നുകള്‍ വളരെ ഫലപ്രദമാണ്.
സംഘർഷം പ്രശ്നമാണോ?
മാനസിക സംഘര്‍ഷവും പ്രമേഹവും തമ്മില്‍ വളരെ വ്യക്തവും ശക്തവുമായ ബന്ധമുണ്ട്. മാനസിക സംഘര്‍ഷങ്ങള്‍ മൂലം പ്രമേഹ നിയന്ത്രണം സാധിക്കാതെ വരുന്നു.
പലപ്പോഴും ഷുഗര്‍ ലെവല്‍ കൂടുന്നതു കാണാം. പ്രമേഹം കൂടുന്നതു ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങളെ ബാധിക്കാം.
രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയര്ന്നുനില്ക്കും. ഇത്തരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് വര്‍ധിക്കുന്നതുമൂലം ഓരോ വ്യക്തിയിലും ബ്ലഡിലെ ഷുഗര്‍ ലെവല്‍ കൂടുന്നതായി കാണാം.
പൂപ്പലും പ്രമേഹവും തമ്മിൽ
പ്രമേഹം ആരംഭത്തില്‍ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. പ്രമേഹം കൂടുമ്പോള്‍ ചില ലക്ഷണങ്ങൾ കാണിച്ചുതുടങ്ങും.
അമിതദാഹം, അമിത വിശപ്പ്, ഇടയ്ക്കിടെ മൂത്രമൊഴിക്കല്‍; പ്രത്യേകിച്ച് രാത്രിയില്‍, ക്ഷീണം, ശരീരം മെലിയല്‍, ഭക്ഷണം കഴിച്ചാലും ശരീരം മെലിഞ്ഞുവരിക, ഭാരക്കുറവ്, കാലിലും കയ്യിലും തരിപ്പ്, മുറിവുകള്‍ ഉണങ്ങാതെവരുക, ചര്‍മത്തില്‍ കുരുക്കളും പൂപ്പല്‍ ബാധ, ജനനേന്ദ്രിയത്തിലും തുടയിടുക്കിലും ഉണ്ടാകുന്ന അണുബാധ, തിമിരത്തിന്റെ ആരംഭം, കാഴ്ചമങ്ങല്‍.
പ്രമേഹവും ലൈംഗികപ്രശ്നങ്ങളും
പ്രമേഹം ചെറുതും വലുതുമായ രക്തക്കുഴലുകളെ തകരാറിലാക്കുന്നു. ചെറിയ ധമനികളെ ബാധിക്കുമ്പോള്‍ വൃക്ക, കണ്ണുകൾ, ഞരമ്പുകള്‍ എന്നിവയുടെ പ്രവര്‍ത്തനം തകരാറിലാവുന്നു.
കേരളത്തില്‍ ഹൃദ്രോഗം കൂടുതലായി കാണപ്പെടുന്നത് പ്രമേഹം മൂലമാണ്.
പ്രമേഹം കൂടുന്നതു മൂലം ഹാര്‍ട്ട് അറ്റാക്ക് സാധ്യത കൂടുന്നു. കിഡ്നി തകരാറിലാവുന്നതിന് പ്രധാന കാരണം ഡയബറ്റിക് കൂടുന്നതാണ്.
പ്രമേഹം മൂലം അന്ധതയിലേക്ക് നീങ്ങുന്നു. പ്രമേഹം കൂടുന്നതു മൂലം ലൈംഗികശേഷി നഷ്ടപ്പെടുന്നു.
പ്രമേഹം മൂലം ഉണ്ടാകുന്ന ലൈംഗികശേഷിക്കുറവിന് ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സയുണ്ട്.
ഇന്‍സുലിന്‍ ഉത്പാദനം കുറയുന്നതോ ഇന്‍സുലിനോട് ശരീരകോശങ്ങള്‍ ശരിയായരീതിയില്‍ പ്രതികരിക്കാത്തതോ ആവാം രോഗകാരണം.
പ്രമേഹം വരുതിയിലാക്കാം
ജീവിതശൈലി ക്രമീകരണങ്ങളിലൂടെ ടൈപ്പ് – 2 പ്രമേഹത്തെ വലിയൊരളവു വരെ പ്രതിരോധിക്കാനാവും. പ്രമേഹത്തെ പ്രതിരോധിക്കാന്‍ വ്യായാമം പതിവാക്കുക. അലസജീവിതം ഒഴിവാക്കുക.
പ്രമേഹത്തെ പ്രതിരോധിക്കാന്‍ വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കണം. സ്ഥിരമായ വ്യായാമം മാനസിക ഉന്മേഷവും ആരോഗ്യവും വീണ്ടെടുക്കാന്‍ കഴിയും. അതുവഴി പ്രമേഹം കുറയ്ക്കാന്‍ കഴിയും.
സ്ഥിരമായ വ്യായാമത്തിലൂടെ ബി.പി., കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കാന്‍ സാധിക്കുന്നു.
എന്തൊക്കെ ഒഴിവാക്കണം?
ഭക്ഷണകാര്യത്തില്‍ കൃത്യത പാലിക്കുക. നാര് ധാരാളമുള്ള
പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, ധാന്യങ്ങള്‍ എന്നിവ നിത്യവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.
അരിയും ഗോതമ്പും അമിതമായി കഴിക്കരുത്. കൊഴുപ്പ്, മധുരപലഹാരങ്ങള്‍ എന്നിവ ഒഴിവാക്കണം. മാംസം, മുട്ട, പാല്, വെണ്ണ എന്നിവയും ഒഴിവാക്കണം.
വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, കോള, ശീതളപാനീയങ്ങള്‍ എന്നിവ ഒഴിവാക്കുക, മദ്യപാനം, പുകവലി എന്നിവ പ്രത്യേകം ഒഴിവാക്കണം. ടെന്‍ഷന്‍ കുറയ്ക്കണം.
മാനസിക സമ്മര്‍ദ്ദം പരമാവധി കുറയ്ക്കണം. നിരന്തരമുണ്ടാകുന്ന മാനസികസമ്മര്‍ദം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂട്ടാന്‍ ഇടയുണ്ട്.