തിരുവനന്തപുരം: ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സർക്കാർ അപ്പീൽ നൽകും. സിംഗിൽ ബഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കും. ഹൈക്കോടതി സിംഗിൾ ബഞ്ചിന് സിബിഐ അന്വേഷണത്തിന് ഉത്തരവിടാൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബഞ്ചിനെ സമീപിക്കുക.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. സിബിഐ അന്വേഷണത്തെ കോടതിയിൽ സർക്കാർ അഭിഭാഷകൻ എതിർത്തെങ്കിലും കോടതി അംഗീകരിച്ചില്ല.
ഉന്നത രാഷ്ട്രീയ നേതാക്കൾ അണികളെ കൊണ്ട് രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കുന്നതിന് അറുതി വരണമെന്നും ഗൂഢാലോചനക്കാരെ പുറത്ത് കൊണ്ട് വരേണ്ടതുണ്ടെന്നും കോടതി ഉത്തരവിട്ടിരുന്നു. പോലീസിന്റെ കൈകൾ ബന്ധിക്കപ്പെട്ട അവസ്ഥയിലാണ് ഇപ്പോഴത്തെ അന്വേഷണമെന്ന് കോടതി നിശിതമായി വിമർശിച്ചിരുന്നു.