എല്ലാം ശരിയാക്കുമെന്ന് വിശ്വാസമില്ല; ശുഹൈബ് വധം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ശുഹൈബിന്‍റെ മാതാപിതാക്കൾ ഹൈക്കോടതിയിൽ

കൊച്ചി: മട്ടന്നൂരിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വധിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ശുഹൈബിന്‍റെ മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇവരുടെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചു. ഉച്ചയ്ക്ക് 1.45ന് ഹർജി പരിഗണിക്കും.

നിലവിൽ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നാണ് മാതാപിതാക്കൾ ഹർജിയിൽ പറയുന്നത്. സിപിഎം പറയുന്ന രീതിയിലാണ് കേസ് അന്വേഷണം മുന്നോട്ടുപോകുന്നത്. ശരിയായ ദിശയിലല്ല അന്വേഷണം നടക്കുന്നത്. കേസിൽ അറസ്റ്റിലായ പ്രതികളും സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ഒപ്പം നിൽക്കുന്ന ചിത്രങ്ങൾ ഉൾപ്പടെ പുറത്തുവന്നിട്ടുണ്ട്.

അതിനാൽ തന്നെ പ്രതികളുമായി സിപിഎം നേതൃത്വത്തിനുള്ള പങ്ക് വ്യക്തമാണ്. സംഭവത്തിൽ ഉന്നതതല ഗൂഢാലോചന സംശയിക്കുന്നുവെന്നും ഇത് പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Related posts