മട്ടന്നൂർ: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന എടയന്നൂരിലെ എസ്.പി.ശുഹൈബിന്റെ ഒന്നാം രക്തസാക്ഷിത്വ ദിനാചരണം നടത്തുന്നതിന്റെ ഭാഗമായി മട്ടന്നൂരിൽ സംഘാടക സമിതി ഓഫീസ് തുറന്നു. അമ്പലം റോഡിൽ പ്രവർത്തനം തുടങ്ങിയ ഓഫീസ് ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി ഉദ്ഘാടനം ചെയ്തു.
കണ്ണൂർ ലോകസഭാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് റിജിൽ മാക്കുറ്റി അധ്യക്ഷത വഹിച്ചു. വി.ആർ.ഭാസ്കരൻ, പൊന്നമ്പേത്ത് ചന്ദ്രൻ, ഒ.കെ.പ്രസാദ്, ടി.വി.രവീന്ദ്രൻ, ടി.എം.ഹാരിസ്, ജസ്റ്റിസൺ ചാണ്ടിക്കൊല്ലി, കെ.പി.ലിജേഷ്, സുദീപ് ജയിംസ്, ഫർസിൻ മജീദ്, വിനീഷ് ചുള്ളിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഫെബ്രുവരി 12 നു മട്ടന്നൂരിൽ നടക്കുന്ന റാലിയും പൊതുസമ്മേളനവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡി.കെ. ശിവകുമാർ മുഖ്യാതിഥിയായിരിക്കും. കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ, എഐസിസി സെക്രട്ടറിമാരായ കൃഷ്ണ അല്ലവരു, പി.സി.വിഷ്ണുനാഥ്, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ബി.വി.ശ്രീനിവാസ്, ജനറൽ സെക്രട്ടറിമാരായ ആർ.രവീന്ദ്രദാസ്, ജെബി മേത്തർ, സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്, വൈസ് പ്രസിഡന്റ് സി.ആർ.മഹേഷ്, എംഎൽഎമാരായ ഷാഫി പറമ്പിൽ, ഹൈബി ഈഡൻ, വി.ടി.ബൽറാം, റോജി.എം.ജോൺ, കെ.എസ്.ശബരീനാഥൻ തുടങ്ങിയവർ പ്രസംഗിക്കും.
ഇതോടനുബന്ധിച്ചു കെഎസ് യുവിന്റെ നേതൃത്വത്തിൽ ഒൻപതിനു ചാലോട് നിന്നു മട്ടന്നൂരിലേക്ക് രക്തസാക്ഷി പദയാത്രയും സംഘടിപ്പിക്കുന്നുണ്ട്.