കൊല്ലങ്കോട്: പുതുശ്ശേരി ബ്ലോക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറിയും, ജില്ല ജവഹർ ബാലജനവേദി കോ- ഓർഡിനേറ്ററുമായ സക്കീറുദ്ദീന്റെ ഇരട്ട കുട്ടികളിൽ ആണ്‍കുട്ടിക്ക് ഷുഹൈബ് എന്ന് പേരിടാൻ കണ്ണൂർ മട്ടന്നൂർ ഇടയന്നൂരിൽ വധിക്കപ്പെട്ട ഷുഹൈബിന്റെ ഉപ്പ എത്തി. പെണ്‍കുഞ്ഞിന്റെ പേര് സുഹനയെന്ന് നേരത്തെ നിശ്ചയിച്ചിരുന്നു. ട
ഷാഫി പറന്പിൽ എംഎൽഎയുടെ സാന്നിധ്യത്തിൽ പുതുനഗരം കാട്ടുതെരുവിൽ കുട്ടികളുടെ മാതാവ് മെഹറുന്നീസയുടെ വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ കെപിസിസി സെക്രട്ടറി സി. ചന്ദ്രൻ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രൻ, കെഎസ് യു ജില്ലാ പ്രസിഡന്റ്് കെ.എസ് ജയഘോഷ്, ജവഹർ ബാലജനവേദി ജില്ലാ ചെയർമാൻ എസ്.ശ്രീനാഥ്,യുഡിഎഫ് നെന്മാറ നിയോജക മണ്ഡലം ചെയർമാൻ യു.ശാന്തകുമാർ, പ്രസിഡന്റ് എം. യാക്കൂബ്, എം.ഹരി തുടങ്ങിയവർ സന്നിഹിതരായിരുന്നു.