കണ്ണൂര്‍: അരുംകൊല രാഷ്ട്രീയം ഷുഹൈബിന്റെ ജീവന്കവരുന്നതു തെരുവുനാടകമായി കണ്ണൂര്‍ പഴയ ബസ് സ്റ്റാൻഡില്‍ അവതരിപ്പിച്ചപ്പോള്‍ ആള്‍ക്കൂട്ടത്തില്‍ നിറകണ്ണുകളോടെ കാഴ്ചക്കാരനായി ഷുഹൈബിന്റെ പിതാവ് മുഹമ്മദ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരായ സംസ്കാരസാഹിതിയുടെ വാളല്ല എന്‍ സമരായുധം കലാജാഥയിലെ തെരുവുനാടകം കാണാനായിരുന്നു അദ്ദേഹമെത്തിയത്.
ആര്യാടന് ഷൗക്കത്താണു നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. ആറിനു കാസർഗോഡ് ചെര്‍ക്കളയില്‍ സംസ്ക്കാര സാഹിതിയുടെ കലാജാഥ പതാക കൈമാറി ഉദ്ഘാടനം ചെയ്തത് മുഹമ്മദായിരുന്നെങ്കിലും നാടകം കാണാന്‍ നിന്നിരുന്നില്ല.
ഷുഹൈബിന്റെ കഥയും നാടകത്തില്‍ പറയുന്നുണ്ടെന്നറിഞ്ഞാണ് ഇന്നലെ വൈകുന്നേരം കണ്ണൂരില്‍ നാടകം കാണാനെത്തിയത്. നാടകം അവസാനിച്ചപ്പോഴാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും മുഹമ്മദിനെ കണ്ടത്. നാടകപ്രവര്‍ത്തകരോട് അഭിനന്ദനമറിയിച്ചാണ് മടങ്ങിയത്.