എല്ലാം ശരിയാക്കി! ഷുഹൈബ് വധം സിബിഐക്കു വിടാതിരിക്കാൻ സർക്കാർ ചെലവാക്കിയത് 34 ലക്ഷം

തി​​രു​​വ​​ന​​ന്ത​​പു​​രം: ക​​ണ്ണൂ​​രി​​ൽ സി​​പി​​എം അ​​ക്ര​​മ​​ത്തി​​ൽ കോ​​ണ്‍ഗ്ര​​സ് പ്ര​​വ​​ർ​​ത്ത​​ക​​ൻ ഷു​​ഹൈ​​ബ് കൊ​​ല്ല​​പ്പെ​​ട്ട സം​​ഭ​​വം സി​​ബി​​ഐ അ​​ന്വേ​​ഷി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന് വാ​​ദി​​ക്കാ​​ൻ സം​​സ്ഥാ​​ന സ​​ർ​​ക്കാ​​ർ ചെ​​ല​​വാ​​ക്കി​​യ​​ത് 34 ല​​ക്ഷം രൂ​​പ. പി​​ണ​​റാ​​യി സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്നശേ​​ഷം ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ തു​​ക ചെ​​ല​​വാ​​ക്കി​​യ കേ​​സു കൂ​​ടി​​യാ​​ണി​​ത്.

ഷു​​ഹൈ​​ബി​​ന്‍റെ പി​​താ​​വ് സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട് ഹൈ​​ക്കോ​​ട​​തി​​യി​​ൽ ന​​ൽ​​കി​​യ ഹ​​ർ​​ജി​​യെ എ​​തി​​ർ​​ക്കാ​​നാ​​ണ് വി​​ജ​​യ് ഹ​​ൻ​​സാ​​രി, അ​​മ​​രേ​​ന്ദ്ര ശ​​ര​​ണ്‍ എ​​ന്നീ അ​​ഭി​​ഭാ​​ഷ​​ക​​രെ സ​​ർ​​ക്കാ​​ർ കേ​​ര​​ള​​ത്തി​​നു പു​​റ​​ത്തുനി​​ന്ന് കൊ​​ണ്ടു​​വ​​ന്ന​​ത്.

വി​​ജ​​യ് ഹ​​ൻ​​സാ​​രെ​​യ്ക്ക് 12,20,000 രൂ​​പ ന​​ൽ​​കി. അ​​മ​​രേ​​ന്ദ്ര ശ​​ര​​ണി​​ന് ഫീ​​സാ​​യി അ​​നു​​വ​​ദി​​ച്ച 22 ല​​ക്ഷം രൂ​​പ കൈ​​മാ​​റി​​യി​​ട്ടി​​ല്ല. സ​​ർ​​ക്കാ​​ർ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ തു​​ക ചെ​​ല​​വാ​​ക്കി​​യ കേ​​സ് ഏ​​തെ​​ന്ന സ​​ണ്ണി ജോ​​സ​​ഫി​​ന്‍റെ ചോ​​ദ്യ​​ത്തി​​നാ​​ണ് മ​​ന്ത്രി എ.​​കെ. ​​ബാ​​ല​​ൻ മ​​റു​​പ​​ടി ന​​ൽ​​കി​​യ​​ത്. വാ​​ദി​​ഭാ​​ഗ​​ത്തി​​നൊ​​പ്പം നി​​ൽ​​ക്കേ​​ണ്ട സ​​ർ​​ക്കാ​​ർ പ്ര​​തി​​ഭാ​​ഗം ചേ​​ർ​​ന്ന് നി​​കു​​തി​​പ്പ​​ണം കൊ​​ള്ള​​യ​​ടി​​ക്കു​​ക​​യാ​​ണെ​​ന്ന് പ്ര​​തി​​പ​​ക്ഷം ആ​​രോ​​പി​​ച്ചു.

Related posts