കലവൂർ: കേരളത്തെ സാന്പത്തിക പ്രതിസന്ധിയിൽ ആക്കിയ മന്ത്രി തോമസ് ഐസക് രാജിവയ്ക്കണമെന്ന് മുൻ ഡിസിസി പ്രസിഡണ്ട് എ.എ. ഷുക്കൂർ ആവശ്യപ്പെട്ടു. എല്ലാം ശരിയാക്കാൻ അധികാരത്തിൽ വന്ന സർക്കാരിന്റെ ധനമന്ത്രിയാണ് ഐസക്. മാരാരിക്കുളം ബ്ലോക്ക് കോണ്ഗ്രസ് ജനറൽ ബോഡി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഷുക്കൂർ.
ട്രഷറിയിൽ സ്റ്റാന്പ് വാങ്ങാൻ പോലും കാശില്ല. ട്രഷറി ബനിൽ നിന്നും ഒഴിവാക്കിയ റീബിൽഡ് കേരളയുടെ പണമോ പഞ്ചായത്തിന്റ പണമോ പോലും നൽകുന്നില്ല. ആരോഗ്യ സുരക്ഷ ഇൻഷുറൻസ് ലഭിക്കുന്നില്ലെന്നും ഷുക്കൂർ ആരോപിച്ചു. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എൻ. ചിദംബരൻ അധ്യക്ഷത വഹിച്ചു. ഡി. സുഗതൻ, ബി. ബൈജു, കെ.വി. മേഘനാദൻ, ടി. സുബ്രഹ്മണ്യദാസ്, ടി.വി. രാജൻ, പി.ജെ. മാത്യു എന്നിവർ പ്രസംഗിച്ചു.