വക്കീലായി ജോലി ചെയ്തുവരുന്നതിനിടെയായിരുന്നു മമ്മൂട്ടി അഭിനേതാവാകാനെത്തിയത്. തുടക്കത്തിൽ അത്ര നല്ല അവസരങ്ങളൊന്നും ലഭിച്ചില്ലെങ്കിലും പിന്നീട് മലയാളത്തിന്റെ മെഗാസ്റ്റാറായി മാറുകയായിരുന്നു അദ്ദേഹം.
മമ്മൂട്ടി-ജോഷി-ഡെന്നീസ് ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ സിനിമകളെല്ലാം സൂപ്പർഹിറ്റായിരുന്നു. മമ്മൂട്ടിയും ജോഷിയും ഒരുമിച്ചെത്തിയ സിനിമകളിൽ പ്രധാനപ്പെട്ട ചിത്രമായിരുന്നു ശ്യാമ.
മമ്മൂട്ടിക്കൊപ്പം സുമലതയും നാദിയ മൊയ്തുവും എത്തിയ റൊമാന്റിക് ത്രില്ലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മലയാളത്തിൽ നിന്നും മികച്ച വിജയം നേടിയ ചിത്രം പിന്നീട് തമിഴിലേക്കും റീമേക്ക് ചെയ്തിരുന്നു.
മുകേഷ്, ലാലു അലക്സ്, സുമലത, കെപി ഉമ്മർ, മീന കുമാരി, മാള അരവിന്ദൻ, രാജൻ പി ദേവ് തുടങ്ങി വൻതാരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. മമ്മൂട്ടിയുടെ കരിയറിലെ മികച്ച സിനിമകളിലൊന്നായി മാറുകയായിരുന്നു ശ്യാമ.
ചിത്രീകരണത്തിന് തൊട്ടു മുന്പ് മാത്രമാണ് ഈ സിനിമയുടെ തിരക്കഥ പൂർത്തിയാക്കിയത്. കൊടൈക്കനാലിൽ വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം.
ഡെന്നീസ് ജോസഫായിരുന്നു സിനിമയ്ക്ക് തിരക്കഥയൊരുക്കിയത്. രണ്ടര ദിവസം കൊണ്ടായിരുന്നു അദ്ദേഹം ശ്യാമയുടെ തിരക്കഥ പൂർത്തിയാക്കിയത്.
ഇതാവട്ടെ മമ്മൂട്ടിക്ക് കരിയറിലെ ഏറ്റവും മികച്ച വിജയമായിരുന്നു സമ്മാനിച്ചത്. 100 ദിവസത്തിലധികം നിറഞ്ഞോടിയ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചെന്പരത്തിപ്പൂവേ…, പൂങ്കാറ്റേ പോയി… തുടങ്ങിയ ഗാനങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. ഷിബു ചക്രവർത്തിയും പൂവച്ചൽ ഖാദറും ചേർന്നായിരുന്നു വരികളൊരുക്കിയത്.
കുറഞ്ഞ ദിവസങ്ങൾ കൊണ്ടെ ഴുതി വൻവിജയമായി മാറുകയായിരുന്നു ശ്യാമ. നിറക്കൂട്ടിന് ശേഷം മമ്മൂട്ടിയും സുമലതയും ഒരുമിച്ചെത്തിയ സിനിമ കൂടിയായിരുന്നു ശ്യാമ. -പി.ജി