ഇടയ്ക്ക് വരും പിന്നെയും പോകും- ശ്യാമിലി ഇങ്ങനെയൊരു പാതയാണ് സിനിമ മേഖലയിൽ സ്വീകരിച്ചിരിക്കുന്നത്. ബാലതാരമായി തിളങ്ങിയ താരം ഒടുവിൽ മലയാളത്തിൽ എത്തിയത് കുഞ്ചാക്കോ ബോബന്റെ നായികയായാണ്. വള്ളീം തെറ്റി പുള്ളീം തെറ്റിഎന്ന ചിത്രത്തിൽ അഭിനയിച്ച ശേഷം വിക്രം പ്രഭുവിനൊപ്പം വീർ ശിവാജിയിലും ശ്യാമിലി എത്തിയിരുന്നു.
പിന്നീട് ഇങ്ങോട്ട് ശ്യാമിലിയെ സിനിമ മേഖലയിൽ കണ്ടിട്ടില്ല. തെലുങ്ക് ചിത്രത്തിലൂടെ തിരിച്ച് വരാനാണ് ശ്യാമിലി ഒരുങ്ങുന്നതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. അമ്മാ ഗിരി ഇല്ലു എന്ന ചിത്രത്തിൽ നാഗസൂര്യയുടെ നായികയായാണ് ശ്യാമിലി എത്തുക.
നല്ല കഥയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു താരം. തെലുങ്ക് ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ തുടങ്ങും.