പ്രധാനമന്ത്രി മോദിയ്‌ക്കെതിരായ മത്സരത്തിന് പത്രിക സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല; പരാതിയുമായി കൊമേഡിയന്‍ ശ്യാം രംഗീല

ന്യൂ​ഡ​ൽ​ഹി: ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ നി​ന്ന് ത​ന്നെ വി​ല​ക്കി​യ​താ​യി കൊ​മേ​ഡി​യ​ന്‍ ശ്യാം ​രം​ഗീ​ല. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യ്‌​ക്കെ​തി​രേ മ​ത്സ​രി​ക്കു​ന്ന​തി​നാ​യാ​ണ് ശ്യാം ​നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക ന​ല്‍​കാ​ന്‍ എ​ത്തി​യ​ത്.

എ​ന്നാ​ൽ പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ന്നെ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ആരോപിച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് ശ്യാം ​രം​ഗീ​ല. സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​പ്പി​ക്കാ​നാ​ണ് അ​ദ്ദേ​ഹം ഉ​ദ്ദേ​ശി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ അ​നു​ക​രി​ക്കു​ന്ന മോ​ക്ക് വി​ഡി​യോ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ താ​ര​മാ​ണ് ശ്യാം ​രം​ഗീ​ല. ലോ​ക​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ താ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യ്‌​ക്കെ​തി​രേ മ​ത്സ​രി​ക്കു​മെ​ന്ന് നേ​ര​ത്തേ ത​ന്നെ അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ശ്യാ​മി​ന്‍റെ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ വി​മു​ഖ​ത കാ​ട്ടു​ക​യാ​ണ്. ത​ന്നെ​പ്പോ​ലെ നി​ര​വ​ധി ആ​ളു​ക​ളെ പ്ര​ധാ​ന​മ​ന്ത്രി​യ്‌​ക്കെ​തി​രേ മ​ത്സ​രി​ക്കു​ന്ന​തി​ല്‍ നി​ന്ന് വാ​ര​ണ​സി​യി​ലെ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്നു ശ്യാം ​ആ​രോ​പി​ച്ചു. ഓ​ഫി​സി​ന്‍റെ പ​രി​സ​ര​ത്തു​പോ​ലും പ്ര​വേ​ശി​പ്പി​ക്കു​ന്നി​ല്ലെ​ന്നും ശ്യാം ​കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment