നാട്ടുകാരെ മുഴുവന്‍ വിളിച്ചുകൂട്ടിയുള്ള വിവാഹം. ഒടുവില്‍ പാതിരാത്രി കൂട്ടയടിയും. ഒരു കല്യാണ വീട്ടില്‍ സംഭവിച്ച കാര്യങ്ങളാണ് പറഞ്ഞു വരുന്നത്. ഇതിലെ കേന്ദ്ര കഥാപാത്രങ്ങള്‍ വധൂവരന്മാരായ ശൈലജയും പ്രകാശുമാണ്. ഇനി സംഭവത്തിലേക്ക് വരാം. ആന്ധ്രപ്രദേശിലെ ചിറ്റൂരിലാണ് സംഭവം നടക്കുന്നത്. സ്കൂള്‍ അധ്യാപകനാണ് പ്രകാശ്. ശൈലജ എംബിഎ വിദ്യാര്‍ഥിനിയും. വീട്ടുകാര്‍ ഉറപ്പിച്ച വിവാഹം അത്യാഡബംരത്തോടെ നടക്കുകയും ചെയ്തു.
സംഭവത്തിലെ ട്വിസ്റ്റ് മുഴുവന്‍ രാത്രിയിലായിരുന്നു. ആദ്യ രാത്രിയുടെ നാണത്തോടെ ഭര്‍ത്താവിന് അടുത്തെത്തിയ ശൈലജയ്ക്ക് കിട്ടിയത് നല്ല മര്‍ദനവും. കരച്ചില് പുറത്തുകേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയശേഷമായിരുന്നു മര്‍ദ്ദനം. പുറത്തേക്ക് ഓടി രക്ഷപ്പെടാന്‍ അവള് ശ്രമിച്ചുവെങ്കിലും വീണ്ടും മുറിയിലേക്ക് പിടിച്ചുകൊണ്ടുവന്നു. വീട്ടുകാര്‍ കരുതിയത് വിവാഹചടങ്ങുകള്‍ മൂലം ക്ഷീണിച്ചുണ്ടായ അസ്വസ്ഥതയാണെന്നാണ്. പിന്നീട് അവള് നിലവിളിച്ചതോടെ വീട്ടുകാര്‍ പന്തികേട് മണക്കുകയും വാതില്‍ ബലമായി തുറന്ന് അവളെ രക്ഷിക്കുകയുമായിരുന്നു. അടികൊണ്ട് മുഖവും കണ്ണുകളും ചുവന്നുവീര്‍ത്ത നിലയിലായിരുന്നു.
വീട്ടുകാര്‍ വധുവിനെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെവച്ച് ഡോക്ടറോടും പോലീസിനോടുമാണ് അവള് തന്റെ ദുരന്തം തുറന്നുപറഞ്ഞത്. ഭര്‍ത്താവിന് ലൈംഗിക ശേഷിയില്ലെന്നും ഇത് താന്‍ പുറത്തു പറയാതിരിക്കാനുമാണ് മര്‍ദിച്ചതെന്നുമാണ് അവര്‍ പറയുന്നത്. എന്നാല്‍ എന്നാല്‍ പ്രകാശ് പറയുന്നത് മറ്റൊന്നാണ് ശൈലജ തന്റെ മാതാപിതാക്കളെയും തന്നെയും കുറിച്ച് മോശമായി സംസാരിച്ചുവെന്നും അതില്‍ നിയന്ത്രണം വിട്ടാണ് മര്‍ദ്ദിച്ചതെന്നുമാണ് ഇയാളുടെ വാദം. എന്തായാലും വീട്ടുകാരും നാട്ടുകാരും ആകെ കണ്‍ഫ്യൂഷനിലാണ്. അയല്ക്കാര്ക്ക് പറഞ്ഞു ചിരിക്കാന്‍ ഒരു വാര്‍ത്തയും.