
കൊച്ചി: കോവിഡ് മഹാവ്യാധിയെ പ്രതിരോധിക്കാന്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറെ വാനോളം പുകഴ്ത്തി സംവിധായകന് പ്രിയദര്ശന്. “കേരളത്തിന്റെ ഫ്ലോറന്‍സ് നൈറ്റിംഗേല്‍’ എന്നാണ് ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം മന്ത്രിയെ വിശേഷിപ്പിച്ചത്.
“കേരളത്തിലെ ഫ്ലോറന്‍സ് നൈറ്റിംഗേല്‍! ശ്രീമതി. കെ.കെ. ശൈലജ ടീച്ചര്‍, പലര്‍ക്കും പ്രചോദനം. ഞങ്ങളുടെ പൗരന്മാരെ രക്ഷിക്കാനുള്ള നിങ്ങളുടെ ശ്രമം വളരെ പ്രശംസനീയമാണ്’. പ്രിയദര്ശന് കുറിച്ചു.
അതേസമയം, സംസ്ഥാനത്ത് ഒൻപത് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ മൂന്നും കൊല്ലം, മലപ്പുറം ജില്ലകളില്‍ ഒരോന്നും എന്നിങ്ങനെയാണ് കണക്കുകള്‍. സംസ്ഥാനത്ത് 1,46,686 പേര് നിരീക്ഷണത്തിലാണ്. 752 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.