തെന്മല: വസ്തു തര്‍ക്കത്തിന്റെ പേരില്‍പോലീസ് സ്റ്റേഷനില്‍ പരാതി നല്കാന് എത്തിയ യുവതിയോടെ എസ്ഐ ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് പരാതി. തെന്മല എസ്ഐ പ്രവീണിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതേതുടര്‍ന്ന് ആര്യങ്കാവ് സ്വദേശിനിയായ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്കി.
യുവതിയും മാതാപിതാക്കളും തമ്മില്‍ നിലനില്‍ക്കുന്ന വസ്തു തര്‍ക്കം സംബന്ധിച്ച് പോലീസില്‍ പരാതി നല്കാന് എത്തിയപ്പോഴായിരുന്നു എസ്ഐ മോശമായി സംസാരിച്ചത്. വീട്ടില്‍ നിന്ന് ഇറക്കി വിട്ടാല്‍ കയറി കിടക്കാന്‍ മറ്റൊരു സ്ഥലമില്ലെന്ന് പറഞ്ഞപ്പോഴാണ് മോശം പരാമര്‍ശം ഉണ്ടായത്.
കയറി കിടക്കാന്‍ സ്ഥലമില്ലെങ്കില്‍ കിടക്ക ശരിയാക്കി തരാം എന്ന് എസ്ഐ പറഞ്ഞെന്നാണ് യുവതിയുടെ പരാതി.
എസ്ഐ മുന്‍വിധിയോടെയാണ് കേസിനെ സമീപിച്ചതെന്നാണ് യുവതിയുടെ പരാതി. സ്വത്ത് തര്‍ക്കം സംബന്ധിച്ച് പലതവണ പരാതി നല്‍കിയെങ്കിലും ഒന്നിനു പോലും രസീത് നല്‍കിയിട്ടില്ലെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
എന്നാല്‍ യുവതിയുടെ പരാതി അടിസ്ഥാനമില്ലാത്തതാണെന്നതാണ് പ്രവീണിന്റെ വാദം. മുമ്പ് വകുപ്പ്തല നടപടി നേരിട്ടിട്ടുള്ള ആളാണ് എസ്ഐ പ്രവീണ്‍. ദളിത് യുവാവിനെ മര്‍ദിച്ചതിനാണ് മുമ്പ് ഇയാളെ സ്റ്റേഷന് ചുമതലയില്‍ നിന്ന് നീക്കിയത്.