പോലീസിനെക്കുറിച്ച് പുറത്തുവരുന്ന പല വാര്‍ത്തകളിലും വില്ലത്തരങ്ങളാണ് വിഷയമാവാറുള്ളത്. പ്രത്യേകിച്ച് യൂത്തന്മാര്‍ക്ക് പോലീസ് എന്ന് പറയുന്നത് അവരുടെ ശത്രുവാണ്. എന്നാല്‍ സാധാരണ പോലീസെന്ന് പറയുമ്പോള്‍ മനസിലുണ്ടാവുന്ന അനുഭവത്തില്‍ നിന്ന് വ്യത്യസ്തമായ ഒന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന ഒരു അനുഭവക്കുറിപ്പില്‍ നിന്ന് വ്യക്തമാവുന്നത്.
അതിരപ്പിള്ളിയിലേക്ക് ബൈക്കുകളില്‍ ട്രിപ്പിനു പോയ ഒരുസംഘം ചെറുപ്പക്കാര്‍ക്ക് പോലീസില്‍ നിന്നുണ്ടായ അനുഭവമാണ് സമൂഹമാധ്യമങ്ങളിലൂടെ ആളുകള്‍ മുഴുവന്‍ ഏറ്റെടുത്തിരിക്കുന്നത്. ട്രാഫിക് പോലീസിന്റെ പരിശോധനയില്‍ പെട്ടതിനെക്കുറിച്ച് അവര്‍ പറയുന്നതിങ്ങനെ…
ട്രാഫിക് പോലീസിന്റെ പിടിയില്‍ പെട്ടപ്പോള്‍ ജീപ്പില്‍ എസ്‌ഐയും ഉണ്ടായിരുന്നു. എല്ലാം ശരിയാണെങ്കിലും എന്തെങ്കിലും ചൂണ്ടിക്കാട്ടി പിഴ അടിച്ചാലോ എന്ന ഭയത്തോടെയാണ് ചെറുപ്പക്കാര്‍ ജീപ്പിന്റെ സമീപത്ത് എത്തിയത്. എന്നാല്‍ അവരെ അമ്പരപ്പിച്ച് കൊണ്ടായിരുന്നു ജീപ്പിലിരുന്ന എസ്‌ഐയുടെ െപരുമാറ്റം. കൃത്യമായി എല്ലാ നിയമവും പാലിച്ച കൂട്ടത്തിലെ ചെറുപ്പക്കാരനെ ചൂണ്ടിക്കാട്ടി എസ്‌ഐ പറഞ്ഞു.
‘ടാ നിന്റെ എല്ലാം കറക്ടറ്റാണ്. നിങ്ങളുടെ എല്ലാവരുടെയും. പിന്നെ നമ്പര്‍ പ്ലെയിറ്റില്ലേ.. ദേ ഇവന്റെ ബൈക്കിലേത് പോലെ ആക്കണം. നിങ്ങള്‍ ഇവനെ കണ്ടു പഠിക്ക്..’ ചിരിച്ചുകൊണ്ട് എസ്‌ഐ പറഞ്ഞു. പിന്നീട് യുവാക്കള്‍ എങ്ങോട്ടാണ് പോകുന്നതെന്നും എസ്‌ഐ ചോദിച്ചറിഞ്ഞു. ഇതിനെല്ലാം ശേഷം ഒരു ചെറിയ ചിരിയോടെ ആ മനോഹരചോദ്യം എത്തി. നിങ്ങള്‍ വല്ലതും കഴിച്ചാരുന്നോ?.. ആ ചോദ്യത്തില്‍ യുവാക്കളും സൈബര്‍ ലോകവും ഈ പൊലീസുകാരന് സല്യൂട്ടടിക്കുകയാണ്. യുവാക്കളില്‍ ഒരാളുടെ ഹെല്‍മറ്റിലെ ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്.
സോഷ്യല്‍ ലോകത്ത് പങ്കുവച്ച വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. നന്‍മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ എന്ന കമന്റിട്ട് ചിലര്‍ എടുത്ത് പറയുന്നത് മറ്റൊരു കാര്യം കൂടിയാണ്. ‘ഈ സാറിനെ കാണാന്‍ നമ്മുടെ ശ്രീനിവാസനെ പോലയല്ലേ..’
https://youtu.be/3JAEhEXXbJc