പോലീസുകാരെ പലരും കാണുന്നത്, തങ്ങളെ പിടിക്കാനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഒരു കൂട്ടം ആളുകള്‍ എന്നാണ്. പ്രത്യേകിച്ച് യുവാക്കള്‍. റോഡിലും അല്ലാതെയുമെല്ലാം ആളുകളുടെ തെറ്റുകളും കുറ്റങ്ങളും പിടിക്കാനും പിഴയീടാക്കാനും കേസെടുക്കാനുമാണല്ലോ അവര്‍ ചുമതലപ്പെട്ടിരിക്കുന്നതും. ഇനി സ്റ്റേഷനില്‍ ചെന്നാലോ അതിലും വലിയ പൊല്ലാപ്പുകള്‍.
ഇത്തരത്തിലുള്ള ഏതെങ്കിലും രീതിയില്‍ പോലീസിന്റെ ‘അതിക്രമങ്ങള്‍ക്ക്’ വിധേയരാകേണ്ടി വന്നിട്ടുള്ളവര്‍ മനസാക്ഷിയില്ലാത്തവര്‍ എന്ന് അവരെ വിളിച്ചായിരിക്കും ദേഷ്യം തീര്‍ക്കുക. എന്നാല്‍ പൊതുജനം തങ്ങളെ വെറുതെ തെറ്റിദ്ധരിച്ചിരിക്കുകയാണെന്നാണ് യുവ എസ്ഐ കൂടിയായ മനു വി നായര്‍ പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എസ്ഐ മനു ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
മനുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
ഞാന്‍ ചങ്ങനാശ്ശേരിയില്‍ പഠിച്ച ആളും ഇപ്പൊ ചങ്ങനാശ്ശേരി എസ് ഐ യും ആണ്. ചില പോസ്റ്റ്കളും കമന്റുകളും കണ്ടത്കൊണ്ട് ഇത് എഴുതുന്നു. നിങ്ങള്‍ തണുത്തു മരവിച്ച മൃതുദേഹങ്ങളില്‍ തൊട്ടിട്ടുണ്ടോ.? പുഴു അരിക്കുന്ന ചീഞ്ഞളിഞ്ഞ ശവശരീരങ്ങളില്‍ ഡ്രെസ്സുകള്‍ വരെ മാറ്റി പരിശോധിക്കുന്നത് കണ്ടിട്ടുണ്ടോ ?
പൊള്ളി കരിഞ്ഞ മൃതദേഹം കൈകളില്‍ വാരി എടുത്തിട്ടുണ്ടോ ? ഒരു മാന്യന്മാരും തിരിഞ്ഞു നോക്കാതെ ചോരയില്‍ കുളിച്ചു റോഡില്‍ ആക്സിഡന്റ് ആയി കിടക്കുന്നവരെ മടിയില്‍ കിടത്തി ഹോസ്പിറ്റലില്‍ എത്തിച്ചിട്ടുണ്ടോ ? പെരുമഴയിലും രാത്രിയിലും റെയില്‍വേ ട്രാക്കിലെ ചിതറി തെറിച്ച മാംസകഷ്ണങ്ങള്‍ക്കു കാവല്‍ നിന്നിട്ടുണ്ടോ ? ഇതൊക്കെ യാതൊരു അറപ്പും വെറുപ്പും കൂടാതെ ഞങ്ങള്‍ ചെയ്യാറുണ്ട്. പരിക്കേറ്റവരെ ഹോസ്പിറ്റലില്‍ എത്തിക്കുന്നു…
തെരുവില്‍ അലയുന്നവരെ ശല്യമുണ്ടാക്കുന്ന മാനസിക രോഗികളെ മാനസിക ആരോഗ്യ കേന്ദ്രങ്ങളില്‍ എത്തിക്കുന്നു…. ഈ വേനലിലും മണിക്കുറുകള്‍ വെയിലില്‍ നിന്നും ട്രാഫിക് നിയന്ത്രിക്കുന്നു…. മോഷണം, അടിപിടി നടക്കുന്നിടത്തു ഓടി എത്തുന്നു.. അമ്മയും മക്കളും ആയുള്ള വഴക്കുകള്‍ അയല്‍ക്കാര്‍ തമ്മിലുള്ള വഴക്കുകള്‍ ഭാര്യേം ഭര്‍ത്താവും ആയുള്ള വഴക്കുകള്‍ അങ്ങനെ എന്തെല്ലാം സ്ഥലങ്ങളില്‍ ഞങ്ങള്‍ മധ്യസ്ഥത നിന്നു കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുന്നു.. ഏതു സമരത്തിലും സമരക്കാരുടെ ചീത്തവിളി കേള്‍ക്കാനും ഞങ്ങള്‍ മുന്നില്‍ ഉണ്ടാകും.. ഉത്സവപ്പറമ്പുകളില്‍ പെരുനാള് പറമ്പുകളില്‍, ആനയുടെ കൂടെ, വെടിക്കെട്ട് ശാലക്കു മുന്നില്‍ ഒക്കെ പകലും രാത്രീലും മഴയത്തും വെയിലത്തും ഒക്കെ ജീവന് വരെ പണയം വെച്ച് ഞങ്ങളെ കാണാം..
വിഷു ഈസ്റ്റര്‍ റംസാന് ക്രിസ്റ്മസ് ഒന്ന്നും ഞങ്ങള്‍ സ്വന്തം വീട്ടില്‍ ആഘോഷിക്കാറില്ല… നിങ്ങളുടെ ആഘോഷങ്ങള്‍ക്ക് സുരക്ഷ ഒരുക്കാന്‍ റോഡിലും ആഘോഷ സ്ഥലങ്ങളിലും ഞങ്ങള്‍ ഉണ്ടാകും.. മക്കളുടെ സ്കൂള്‍ ഞങ്ങള്‍ കണ്ടിട്ടില്ല. ഭാര്യയെ psc. എഴുതിക്കാന്‍ കൊണ്ടുപോകാറില്ല. അമ്മയുടെ കൂടെ ഓണം ഉണ്ണാറില്ല..
പിന്നെ ഞങ്ങള്‍ ചെയ്യുന്ന മഹാപാതകം റോഡില്‍ ചെക്കിങ് നടത്തുന്നു… പെറ്റി പിടിക്കുന്നു.. ഊതിക്കുന്നു… നമ്മുടെ അമ്മമാരും സഹോദരിമാരും ഒക്കെ മാലയുംവളയും ഒക്കെ ഇട്ടു സുരക്ഷിതരായി വീട് എത്തുന്നതില്‍ ഈ ചെക്കിങ്ങിനുള്ള പങ്കു നിങ്ങള്‍ ആലോചിച്ചിട്ടുണ്ടോ ? ലൈസന്‍സും ഇന്‍ഷുറന്‍സും ഇല്ലാതെ നമ്മുടെ സഹോദരന്മാര് റോഡില്‍ ചീറിപ്പാഞ്ഞു ജീവനുകള്‍ എടുത്താലും നമുക്ക് ഒരു നഷ്ടവും ഇല്ലെന്നാണോ ? കഞ്ചാവുകാരും ലഹരി മാഫിയയും നമ്മുടെ കുട്ടികളെ വലവീശുമ്പോളും ഞങ്ങള്‍ റോഡില്‍ ഇറങ്ങാതെ സ്റ്റേഷനില്‍ കുത്തി ഇരിക്കണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത് ?
ഇനി മറ്റൊരു കാര്യം… ഈ പോസ്റ്റുകളിലും കമന്റ്കളിലും ഞങ്ങളെ പിതൃസൂന്യരെന്നും മറ്റും വിളിക്കുന്നവരോട് ഒന്നു ചോദിക്കട്ടെ… ? നിങ്ങള്‍ക്കോ നിങ്ങളുടെ സഹോദരന്മാര്ക്കോ സഹോദരിക്കോ പോലീസില്‍ ഒരു ജോലി കിട്ടിയാല്‍ അത് വേണ്ടാന്നു വെക്കുമോ ? അപ്പോളും ഇതുതന്നെ ആയിരിക്കുമോ നിങ്ങളുടെ കാഴ്ചപ്പാട് ?
പിന്നെ നല്ലതും ചീത്തയും എല്ലാത്തിലും ഉണ്ട്. കാരണം പോലീസും ഈ സമൂഹത്തിന്റെ തന്നെ ഒരു ഭാഗമാണ്. അത് അതുമനസിലാക്കാന്‍ ശ്രമിക്കുക. ഒരു പെറ്റി തന്നതിന്റെ പേരിലോ ഊതിച്ചതിന്റെ പേരിലോ പോലീസിനെ വെറുക്കാതിരിക്കുക. ഓരോന്നിനും അതിന്റെതായ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഉണ്ടെന്നു അറിയുക.
ഒന്നും ഒന്നരയും വര്‍ഷത്തെ കടുത്ത ചോര നീരാക്കുന്ന ശാരീരികവും മാനസികവും ആയ ട്രൈനിങ്ങിനു ശേഷമാണ് ഓരോ പോലീസ്കാരനും പുറത്തു വരുന്നത്. അത് സാദാരണ പോലീസ്കാരന് മുതല്‍ ഡിജിപി വരെയും… അതുകൊണ്ട് തന്നെ ഉള്ളില്‍ ഭയമില്ല. നാണക്കേട് ഇല്ല. ഉള്ളത് ആത്മവിശ്വാസം ആണ്. അതുകൊണ്ട് പോലീസ് പോലീസിന്റെ ജോലി ചെയ്യുക തന്നെ ചെയ്യും… സന്മനസ്സും നല്ല കാഴ്ചപ്പാടും ഉള്ളവര്‍ സപ്പോര്‍ട്ട് ചെയ്യട്ടെ.. സപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കും അല്ലാത്തവര്‍ക്കും എല്ലാര്ക്കും ഒരു വ്യത്യാസവും കൂടാതെ പോലീസിന്റെ സേവനം എന്നും ഉണ്ടാകും… പിന്നെ പോലീസ് പോലീസ് ആണ് എന്നും…