കൊയിലാണ്ടി: എസ്ഐ ആകാനുള്ള രമ്യയുടെ മോഹം ചരിത്രത്തിന്റെ ഭാഗമായി. കേരളത്തിലെ ആദ്യ സബ് ഇൻസ്പെക്ടർ ഓൺലൈൻ പാസിംഗ് ഔട്ടിലൂടെ കേരള പോലീസിന്റെ ഭാഗമാവുകയാണ് കൊയിലാണ്ടികാരിയായ ഇ.കെ. രമ്യ.
കൊയിലാണ്ടി താലൂക്കിലെ ആദ്യത്തേതും കോഴിക്കോട് ജില്ലയിലെ രണ്ടാമത്തെയും നേരിട്ടുള്ള വനിതാ എസ്ഐ ആയി ആണ് രമ്യ ചരിത്രത്തിൽ ഇടം നേടിയത്. .
കണ്ണൂർ ജില്ലയിലാണ് പ്രൊബേഷൻ നിയമനം. പ്രോസസ്സ് സെർവർ ആയി ആറു വർഷത്തോളം കോഴിക്കോട് ജില്ല കോടതിയിലും കൊയിലാണ്ടി സബ് കോടതിയിലുമായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
കമ്പനി അസിസ്റ്റന്റ് തുടങ്ങി ആറ് പിഎസ് സി നിയമന അര്‍ഹത രമ്യ കരസ്ഥമാക്കിയിട്ടുണ്ട്. എന്നിട്ടും സബ് ഇൻസ്പെക്ടർ ജോലിയോടുള്ള ആഗ്രഹം കാരണം മറ്റു ജോലികൾ ഉപേക്ഷിക്കുകയായിരുന്നു.
ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ മേലൂർ സ്വദേശികളായ കൂലിപ്പണിക്കാരായ എടക്കാട്ടിൽ രാഘവന്റെയും ലീലയുടെയും മകളാണ്. കൊയിലാണ്ടി ഫിദൽ എന്റർപ്രൈസ് ഉടമയായ പ്രേമൻ ഭർത്താവും പോയിൽകാവ് യു.പി. സ്കൂളിലെ ആറാം ക്ലാസിൽ പഠിക്കുന്ന ഫിദൽ ആർ .പ്രേം മകനുമാണ്.