ആമ്പിളയാനാ വണ്ടിയെ തൊട്റാ… കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത് ഒരു പോലീസ് ഉദ്യോഗസ്ഥനും അദ്ദേഹത്തിന്റെ ഈ ഡയലോഗുമാണ്.ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാനത്ത് ഹര്‍ത്താലും അതിന്റെ ഭാഗമായി അക്രമങ്ങളും അരങ്ങേറിയ സമയത്താണ് അദ്ദേഹം താരമായത്. കളിയിക്കാവിള എസ്ഐ എം.വി. മോഹന അയ്യരാണ് ഒരൊറ്റ മാസ് ഡയലോഗിലൂടെ ശ്രദ്ധേയനായത്.
ഹര്‍ത്താലിനിടെ സംസ്ഥാന വ്യാപകമായി നടന്ന അക്രമത്തില്‍ കേരള തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയിലും ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസുകള്‍ തടയുകയും ആക്രമിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ സ്ഥലത്തുണ്ടായിരുന്ന എസ്ഐ മോഹനഅയ്യര്‍ ഹര്‍ത്താലുകാരെ ഒറ്റയ്ക്ക് നേരിടുകയായിരുന്നു. അദ്ദേഹത്തിന്റെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ ആര്‍എസ്എസുകാര്‍ അക്ഷരാര്‍ത്ഥത്തില്‍ പേടിച്ച് പോയി.
ഉദ്യോഗസ്ഥനെ കണ്ട് അക്രമികള്‍ വാഹനം കടത്തിവിടുന്നതും തുടര്‍ന്ന് സ്ഥലം കാലിയാക്കുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥനെ തേടി അഭിനന്ദനപ്രവാഹമെത്തി. എന്തും ചെയ്യാന്‍ തയ്യാറായി നില്ക്കുന്ന അക്രമികള്‍ക്ക് മുന്നില്‍ നെഞ്ചും വിരിച്ച് നിന്ന പോലീസുകാരന് നിറകൈയ്യടിയാണ് വന്നത്.
തുടര്‍ന്ന് കെഎസ്ആര്‍ടിസിയും എസ്ഐ യെ ഔദ്യോഗികമായി അംഭിനന്ദിച്ച് രംഗത്തെത്തി. കെഎസ്ആര്‍ടിസി എംഡി ടോമിന് ജെ തച്ചങ്കരി മോഹനഅയ്യരെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു. പിന്നാലെ പ്രശസ്തി പത്രവും 1000 രൂപയും സമ്മാനമായി പ്രഖ്യാപിക്കുകയും ചെയ്തു.