സാ​യു​ധ സേ​ന​യു​ടെ പ​ര​മോ​ന്ന​ത ക​മാ​ൻ​ഡ​ർ എ​ന്ന നി​ല​യി​ൽ അ​ഭി​മാ​നം: സി​യാ​ച്ചി​ൻ ബേ​സ് ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ച് രാ​ഷ്‌‌ട്രപ​തി

ന്യൂഡൽഹി: രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു ല​ഡാ​ക്കി​ലെ ഇ​ന്ത്യ​ൻ ആ​ർ​മി​യു​ടെ സി​യാ​ച്ചി​ൻ ബേ​സ് ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചു. സി​യാ​ച്ചി​ൻ യു​ദ്ധ​സ്മാ​ര​ക​ത്തി​ൽ രാ​ഷ്ട്ര​പ​തി ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ചു. സൈ​നി​ക വ​സ്ത്രം ധ​രി​ച്ചെ​ത്തി​യ രാ​ഷ്ട്ര​പ​തി സൈ​നി​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു.

സാ​യു​ധ സേ​ന​യു​ടെ പ​ര​മോ​ന്ന​ത ക​മാ​ൻ​ഡ​ർ എ​ന്ന നി​ല​യി​ൽ അ​ഭി​മാ​നം പ്ര​ക​ടി​പ്പി​ച്ച രാ​ഷ്ട്ര​പ​തി, എ​ല്ലാ പൗ​ര​ന്മാ​രും സൈ​നി​ക​രു​ടെ ധീ​ര​ത​യെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്നു​വെ​ന്നും പ​റ​ഞ്ഞു. 1984 ഏ​പ്രി​ലി​ൽ സി​യാ​ച്ചി​ൻ ഹി​മാ​നി​യി​ൽ ആ​രം​ഭി​ച്ച ഓ​പ്പ​റേ​ഷ​ൻ മേ​ഘ​ദൂ​ത് മു​ത​ൽ വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ർ​ക്കാ​യു​ള്ള​താ​ണ് ഇ​വി​ട​ത്തെ യു​ദ്ധ​സ്മാ​ര​കം.

ലോ​ക​ത്തി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ യു​ദ്ധ​ഭൂ​മി എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന ഹി​മാ​നി​യു​ടെ മേ​ൽ 1984 മു​ത​ൽ ഇ​ന്ത്യ​ൻ സൈ​ന്യം പൂ​ർ​ണ​നി​യ​ന്ത്ര​ണം സ്ഥാ​പി​ച്ചു. സ​മു​ദ്ര​നി​ര​പ്പി​ൽ​നി​ന്ന് 20,000 അ​ടി ഉ​യ​ര​ത്തി​ൽ കാ​ര​ക്കോ​റം പ​ർ​വ​ത​നി​ര​യി​ലാ​ണ് സി​യാ​ച്ചി​ൻ ഹി​മാ​നി സ്ഥി​തി ചെ​യ്യു​ന്ന​ത്.

കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​യ ല​ഡാ​ക്കി​ൽ സ്ഥി​തി ചെ​യ്യു​ന്ന സി​യാ​ച്ചി​ൻ ബേ​സ് ക്യാ​മ്പ് സ​ന്ദ​ർ​ശി​ക്കു​ന്ന രാ​ജ്യ​ത്തെ മൂ​ന്നാ​മ​ത്തെ രാ​ഷ്ട്ര​പ​തി​യാ​ണു മു​ർ​മു. മു​ൻ രാ​ഷ്ട്ര​പ​തി​മാ​രാ​യ എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാ​മും രാം​നാ​ഥ് കോ​വി​ന്ദും സി​യാ​ച്ചി​ൻ ബേ​സ് ക്യാ​മ്പ് സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.

Related posts

Leave a Comment