കാര്മെനും ലുപിതയും ജനിച്ചത് സയാമീസ് ഇരട്ടകളായിട്ടാണ്. ജനിച്ച് മൂന്നാം ദിനം ഇവര് മരിക്കുമെന്ന് ഡോക്ടര്മാര് വിധിയെഴുതി. എന്നാല് വൈദ്യശാസ്ത്രത്തെയാകെ അമ്പരിപ്പിച്ച് ഇവര് ജീവിച്ചു. കഴിഞ്ഞ ദിവസം 16-ാം ജന്മദിനമാഘോഷിച്ചാണ് ഇരുവരും ലോകത്തെ വിസ്മയിപ്പിച്ചത്. അമേരിക്കയിലെ കണക്ടിക്കട്ടിലുള്ള ന്യൂ മില്ഫോര്ഡ് സ്വദേശികളായ ഇവരുടെ അരയ്ക്ക് മുകളിലേക്ക് രണ്ട് ശരീരമാണുള്ളത്. എന്നാല് കാലു മുതല് വയറു വരെ ഒറ്റയാള് മാത്രമാണിവര്. രണ്ടു പേരുടെയും സ്വഭാവമാകട്ടെ തികച്ചും വ്യത്യസ്തമാണ്.
ഇത്തരം സയാമീസ് ഇരട്ടകളെ ഓംഫലോപാഗസ് ട്വിന്സ് എന്നാണ് പറയുന്നത്. അതായത് ഇരു പെണ്കുട്ടികള്ക്കും ഒരു ഹൃദയം, രണ്ട് സെറ്റ് കൈകള്, രണ്ട് ശ്വാസകോശം, ഒരു വയര് എന്നിവയാണുള്ളത്. എന്നാല് ഇവര്ക്ക് ചില വാരിയെല്ലുകള് പൊതുവായാണുള്ളത്. കൂടാതെ കരള്, രക്തചംക്രമണ വ്യവസ്ഥ, ദഹന വ്യവസ്ഥ, പ്രത്യുല്പാദന അവയവം എന്നിവ പൊതുവായിട്ടാണുള്ളത്. ഈ പെണ്കുട്ടികളുടെ നെഞ്ച്, ഇടുപ്പ് പ്രദേശം, എന്നിവ ഒന്ന് ചേര്ന്ന നിലയിലാണുള്ളത്. ഇരുവര്ക്കും രണ്ട് വീതം കൈകളുണ്ടെങ്കിലും പൊതുവായി രണ്ട് കാലുകളേയുള്ളൂ.ഇതില് വലത്ത കാല് കാര്മെനും ലുപിത ഇടതുകാലും നിയന്ത്രിക്കുന്നു.
എന്നാല് ഇവര് വളര്ന്നു വരുകയാകയായാല് പല ആരോഗ്യപ്രശ്നങ്ങളും ഇവരെ അലട്ടുന്നുണ്ട്. ഇരുവരും മുതിര്ന്നപ്പോള് എങ്ങനെയാണ് രണ്ട് കാലുകള് പൊതുവായി ഉപയോഗിച്ച് നടക്കുക, ഇരിക്കുക, ജോലി ചെയ്യുക തുടങ്ങിയ കാര്യങ്ങള് പരിശീലിക്കാനായി ഇരുവരും വര്ഷങ്ങളോളം ഫിസിക്കല് തെറാപ്പി ചെയ്തിരുന്നു. മുതിര്ന്നപ്പോള് ഇരുവരെയും വേര്പെടുത്തുന്നതിനെ കുറിച്ച് ഡോക്ടര്മാര് ആലോചിച്ചിരുന്നു. എന്നാല് നിര്ണാകമായ ചില അവയവങ്ങള് പങ്ക് വയ്ക്കുന്നതിനാല് ഇത് അപകടം വരുത്തി വയ്ക്കുമെന്ന് തിരിച്ചറിഞ്ഞതിനാല് ഡോക്ടര്മാര് അതില് നിന്നും പിന്മാറുകയായിരുന്നു. എന്തായാലും പെണ്കുട്ടികള് ഹാപ്പിയാണ്. ലോകത്തിന്റെ മുഴുവന് പ്രാര്ഥന ഇവരോടൊപ്പമുണ്ടെന്നു തീര്ച്ചയാണ്.