പ്ര​ശ​സ്ത​രാ​യ സ​യാ​മീ​സ് ഇ​ര​ട്ട​ക​ളു​ടെ വി​വാ​ഹം ക​ഴി​ഞ്ഞു; ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

ഓ​പ്ര വി​ൻ​ഫ്രെ ഷോ​യി​ൽ  ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് ശേ​ഷ​മാ​ണ് സ​യാ​മീ​സ് ഇ​ര​ട്ട​ക​ളാ​യ അ​ബി​യും ബ്രി​ട്ടാ​നി ഹെ​ൻ​സ​ലും കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ഇപ്പോഴിതാ ഇ​വ​ർ വി​വാ​ഹി​ത​രാ​യെ​ന്ന വാ​ർ​ത്ത​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. 2021 -ൽ ​യു​എ​സ് ആ​ർ​മി വെ​റ്റ​റ​ൻ ജോ​ഷ് ബൗ​ളിം​ഗു​മാ​യി​ട്ടാ​ണ് ഇ​ര​ട്ട​ക​ളി​ൽ ഒ​രാ​ളാ​യ അ​ബി​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞി​രി​ക്കു​ന്ന​ത്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഇ​പ്പോ​ൾ വി​വാ​ഹ​ത്തി​ൻ്റെ വീ​ഡി​യോ​ക​ൾ വൈ​റ​ലാ​വു​ക​യാ​ണ്. വീ​ഡി​യോ​യി​ലും ചി​ത്ര​ങ്ങ​ളി​ലും ബൗ​ളിം​ഗി​നൊ​പ്പം ഇ​ര​ട്ട​ക​ളെ വി​വാ​ഹ​വ​സ്ത്ര​ത്തി​ൽ കാ​ണാം. ചാ​ര നി​റ​ത്തി​ലു​ള്ള ഒ​രു സ്യൂ​ട്ടാ​ണ് ബൗ​ളിം​ഗ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലും ഇ​ര​ട്ട​ക​ൾ​ക്കൊ​പ്പം ഐ​സ്ക്രീം ക​ഴി​ക്കു​ന്ന​തും ഒ​രു​മി​ച്ച് യാ​ത്ര ചെ​യ്യു​ന്ന​തു​മാ​യ ചി​ത്ര​ങ്ങ​ൾ ബൗ​ളിം​ഗ് പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

അ​ബി​യും ബ്രി​ട്ടാ​നി​യും ഇ​പ്പോ​ൾ അ​ഞ്ചാം ക്ലാ​സ് അ​ധ്യാ​പ​ക​രാ​ണെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​രു​ന്ന​ത്. ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ ജീ​വി​ത​ത്തെ കു​റി​ച്ച് കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​ര​സ്യ​മാ​ക്കാ​ൻ ഇ​വ​ർ താ​ൽ​പ​ര്യ​പ്പെ​ടു​ന്നി​ല്ല. അ​തു​കൊ​ണ്ടാ​ണ് വി​വാ​ഹ വാ​ർ​ത്ത​പോ​ലും പു​റ​ത്ത് എ​ത്താ​ൻ ഇ​ത്ര​യും വൈ​കി​യ​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ടി​എ​ൽ​സി പ​ര​മ്പ​ര​യാ​യ ‘എ​ബി ആ​ൻ​ഡ് ബ്രി​ട്ടാ​നി’ -യി​ലൂ​ടെ​യാ​ണ് ഇ​വ​ർ പ്ര​ശ​സ്ത​രാ​യ​ത്. ക​ഴു​ത്തി​ന് താ​ഴേ​ക്ക് ഇ​രു​വ​രും ഒ​രേ ശ​രീ​ര​മാ​ണ് പ​ങ്കി​ടു​ന്ന​ത്. അ​ബി വ​ല​തു​ഭാ​ഗ​വും ബ്രി​ട്ടാ​നി ഇ​ട​തു​ഭാ​ഗ​വും നി​യ​ന്ത്രി​ക്കു​ന്നു.

1990 -ലാ​ണ് ഇ​ര​ട്ട​ക​ൾ ജ​നി​ച്ച​ത്. ഇ​രു​വ​രെ​യും വേ​ർ​പി​രി​ക്കു​ന്ന ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്നി​ല്ല​ന്ന് അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും ജീ​വ​ൻ ശ​സ്ത്ര​ക്രി​യ ചെ​യ്താ​ൽ അ​പ​ക​ട​ത്തി​ലാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്. 

 

Related posts

Leave a Comment